അതെ, ഞാൻ കണ്ടു! പിടിച്ച് നിൽക്കാനായില്ല ചോദ്യം ചെയ്യലിലിൽ ദിലീപിന്റെ സമ്മതം; ബാലചന്ദ്രകുമാറിന്റെ തുറന്ന് പറച്ചിൽ

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കാനും കേസില്‍ ഇറാന്‍ വംശജനായ അഹമ്മദ് ഗൊല്‍ച്ചിന്റെ ഇടപെടല്‍ അന്വേഷിക്കാനും
അന്വേഷണസംഘം എന്‍ഐഎയുടെ സഹായം തേടാൻ ഒരുങ്ങുന്നുവെന്നുള്ള വാർത്ത റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. കേസിലെ സാക്ഷികളെ മൊഴി മാറ്റാന്‍ ഗൊല്‍ച്ചിന്‍ സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അതിനിടെ ചോദ്യം ചെയ്യലിനിടെ ഗുൽഷനെ കണ്ടു എന്ന് ദിലീപ് സമ്മതിച്ചുവെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ടർ ചാനലലിലെ എഡിറ്റേഴ്സ് അവർ പരിപാടിയിലാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ഗുൽചനുമായി ദിലീപിന്റെ അളിയൻ സുരാജിന് നാലഞ്ച് കൊണ്ട് ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചു. എന്റെ മുൻപിൽ വെച്ച് തന്നെ സുരാജ് ഗുൽചനുമായി നിരന്തരം സംസാരിച്ചിട്ടുണ്ട്. ഒരാഴ്ചയിൽ അഞ്ച് പ്രാവശ്യമെങ്കിലും ഗുൽചൻ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. 2017 നവംബർ 15 ന് ഗുൽചന്റെ കോൾ വന്നിരുന്നു. ഗുൽചനുമായി സംസാരിച്ച ശേഷമാണ് അദ്ദേഹത്തിന് ഫ്രീ ആയ ആ മാസം 29 ാം തീയതി ദിലീപിനോട് വിദേശത്തേക്ക് പോകാൻ പറഞ്ഞത്.

അപ്പോൾ ദിലീപ് ജാമ്യത്തിൽ ഇറങ്ങിയിട്ട് 45 ദിവസമേ ആയിട്ടുള്ളൂ. അങ്ങനെയാണ് ദേ പുട്ട് എന്ന കടയുടെ ഉദ്ഘാടനം അവിടെ വെച്ച് പ്ലാൻ ചെയ്യുന്നതും പാസ്പോർട്ട് കിട്ടുമോയെന്നുള്ള കാര്യങ്ങൾ അഭിഭാഷകനോട് ചോദിച്ച് അറിയുന്നതും. തുടർന്നാണ് പാസ്പോർട്ട് വാങ്ങി വിദേശത്തേക്ക് പോകുന്നത്. ചോദ്യം ചെയ്യലിൽ ഗുൽഷനെ കണ്ടു എന്ന് ദിലീപ് സമ്മതിച്ചിട്ടുണ്ട്,ബാലചന്ദ്രകുമാർ പറഞ്ഞു.

അതേസമയം എന്തിന് കണ്ടു ആർക്കൊപ്പം കണ്ടു എന്ന കാര്യങ്ങൾ ദിലീപിനോട് ചോദിച്ചോ അദ്ദേഹം മറുപടി പറഞ്ഞോ എന്ന കാര്യങ്ങൾ തനിക്ക് വ്യക്തമല്ല. ഗുൽഷൻ ഒരു സാധാരണ വിതരണക്കാരനായിരിക്കാം . എന്നാൽ ഗുൽഷനെ കാണിക്കാൻ വേണ്ടി രണ്ട് പേരെ അങ്ങോട്ടേക്ക് കൊണ്ടുപോയിരുന്നു. അക്കാര്യമാണ് താൻ നേരത്തേ ഉന്നയിച്ചതും പോലീസിനോട് വെളിപ്പെടുത്തിയതും,ബാലചന്ദ്രകുമാർ പറഞ്ഞു.

ദിലീപിന്റെ സാമ്പത്തിക ശ്രോതസ് എന്നത് ഗുൽചനാണ്. അതുകൊണ്ടാണ് അത് സംബന്ധിച്ച് ചോദ്യം ഉണ്ടായതെന്നാണ് തനിക്ക് തോന്നുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയ്ക്കിടെ ബാലചന്ദ്രകുമാർ ഗുൽഷനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പറഞ്ഞിരുന്നു. ഇറാനിയന്‍ സ്വദേശിയാണ് അഹമ്മദ് ഗോള്‍ചന്‍. ഗുല്‍ഷന്‍ എന്ന് ഓമനപ്പേരില്‍ വിളിക്കും. അദ്ദേഹത്തിന് പിന്നാലെ പോലീസ് പോയി തുടങ്ങിയിട്ടുണ്ട്, എന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്.

കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് പേരുള്ള ഒരാളുടെ പിന്നാലെ പോകുമെന്നായിരുന്നു നേരത്തേ ബാലചന്ദ്രകുമാർ റിപ്പോർട്ടർ ചാനൽ ചർച്ചയ്ക്കിടെ ആരോപിച്ചത്. അതേസമയം കേസ് ഏത് ഏജൻസി അന്വേഷിച്ചാലും സത്യം പുറത്ത് വരുമെന്ന് ചർച്ചയിൽ ബാലചന്ദ്രകുമാർ പറഞ്ഞു. വധഗൂഢാലോചന കേസ് സിബിഐ അന്വഷിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ..

ഞാൻ കൊടുത്ത തെളിവുകൾ ഒന്നും നശിപ്പിക്കപ്പെട്ട് പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. താൻ കൊടുത്ത ശബ്ദ സാമ്പിളുകൾ മിമിക്രിയിലൂടെ ഉണ്ടാക്കിയതാണെങ്കിൽ ഞാൻ പെട്ടോട്ടെ. ദിലീപ് മിമിക്രിക്കാരൻ ആയതിനാലാണ് ഓഡിയോ ക്ലിപ്പുകൾ മിമിക്രിയാണെന്നൊക്കെ തോന്നുന്നത്.

പബ്ലിക്ക് പോലും അറിയാത്ത ദിലീപിന്റെ കുടുംബത്തിൽ ഉള്ളവരുടെ ശബ്ദം നിരവധി പേരെ കൊണ്ട് വന്ന് ഞാൻ മിമിക്രിയിലൂടെ ഉണ്ടാക്കിയെടുത്തെങ്കിൽ ശരിക്കും ഞാൻ ഒരു അവാർഡിന് അർഹനാണ്.എനിക്ക് ഒരു തരത്തിലും ഭയമില്ല. ഞാൻ കൊടുത്തിട്ടുള്ളതെല്ലാം സത്യസന്ധമായ തെളിവുകൾ ആണ്.യഥാർത്ഥത്തിൽ ഞാൻ റെക്കോഡ് ചെയ്ത കാര്യങ്ങളാണ്. ഞാൻ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. അത് ഏത് അന്വേഷണ ഏജൻസിക്ക് മുൻപിലും പറയാൻ താൻ തയ്യാറാണ്, ബാലചന്ദ്രകുമാർ പറഞ്ഞു.

Noora T Noora T :