ദിലീപ് കേസിൽ ഗൾഫിലെആ മലയാളി നടിയും,മായ്ച്ചു കളഞ്ഞ ചാറ്റിൽ കണ്ടെത്തിയത് നടുക്കി!? നടിയെ വിളിപ്പിച്ചു… ലോകോത്തര ട്വിസ്റ്റിലേക്ക്! കാവ്യയുടെ വീട്ടിലേക്ക് കുതിക്കാൻ പോലീസും

നടി ആക്രമിക്കപ്പെട്ട കേസിൽ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കിട്ടാവുന്നത്ര തെളിവുകളും സാക്ഷിമൊഴികളുമെല്ലാം ശേഖരിച്ച് കേസ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി നിരവധി തെളിവുകളാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. ഇപ്പോഴിതാ ദിലീപിനെ വീണ്ടും കുരുക്കിലാക്കി കൊണ്ട് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഗൾഫിലുള്ള മലയാളത്തിലെ നടി ശ്രമിച്ചുവെന്ന് കണ്ടെത്തൽ. ഈ നടിയോട് ഉടൻ തന്നെ ഗൾഫിൽ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.ദിലീപുമായി നടിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. കൂടാതെ, ഇരുവരും നടത്തിയ ചാറ്റുകള്‍ ചിലത് നീക്കം ചെയ്തുവെന്നും സംശയിക്കുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിച്ചിരിക്കുന്നത്.

ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടക്കുകയാണ്. ഏപ്രില്‍ 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. ദിലീപിനെ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു.

ദിലീപിന്റെ ഫോണ്‍ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ചില രേഖകള്‍ ഇതില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട യാതൊരു രേഖകളും നീക്കിയിട്ടില്ലെന്ന് ദിലീപ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ നീക്കം ചെയ്ത രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനാണ് രണ്ടു വനിതകളെ ചോദ്യം ചെയ്തത്. തിരുവനന്തപുരത്തുള്ള രണ്ടു വനിതകളെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. ഇവര്‍ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്..ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വമുള്ള സംഘമാണ് മൊഴി എടുത്തത്.

അതോടൊപ്പം തന്നെ ദിലീപിന്റെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയാണ് ഇനി ചോദ്യം ചെയ്യുക. ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. വരും ദിവസം ഇവരെ ചോദ്യം ചെയ്യും. അതിന് ശേഷം ദിലീപിന്റെ ഭാര്യ കാവ്യമാധവനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാകും കാവ്യ മാധവനെ ചോദ്യം ചെയ്യുക. അവരെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കില്ല. കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളുമായി കാവ്യ കൂടിക്കാഴ്ച നടത്തി എന്ന വിവരമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇതില്‍ വ്യക്തത വരുത്താനാണ് കാവ്യയെ ചോദ്യം ചെയ്യുക.

നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്ദ സാമ്പിൾ ഇന്നലെ ശേഖരിച്ചിരുന്നു. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് ശബ്ദസാമ്പിൾ ശേഖരിച്ചത്. ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം കണ്ടെന്ന് പൾസർ സുനി ഫോണിൽ ജിൻസനോട് പറഞ്ഞിരുന്നു.

Noora T Noora T :