ആ ഒരൊറ്റ ചോദ്യത്തിൽ എല്ലാം തീരും, ചോദ്യ മുറിയിയിൽ സംഭവിക്കാൻ പോകുന്നത്! ചിലപ്പോള്‍ അറസ്റ്റ് വരെയുണ്ടാകും; കാവ്യ കുടുക്കിലേക്ക്; ജോർജ് ജോസഫ് പറയുന്നു

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയാണ് കാവ്യയെ ഇപ്പോൾ കുടുക്കിലാക്കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ട ശേഷം ലാപ്‌ടോപ് കാവ്യയ്ക്കാണ് കൈമാറിയത് എന്നാണ് പറയുന്നത്. ഈ സമയം വീട്ടിലെത്തിയ വിഐപിയെ കാവ്യ ഇക്ക എന്ന് അഭിസംബോധന ചെയ്തുവെന്നും പറയുന്നു.

ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ പറയുന്ന ദിവസം നടന്ന കാര്യങ്ങള്‍ കാവ്യയില്‍ നിന്ന് ചോദിച്ചറിയാൻ വേണ്ടി അന്വേഷണ സംഘം കാവ്യയെ ഉടൻ ചോദ്യം ചെയ്യും. എന്നാൽ ദൃശ്യങ്ങള്‍ ശരത്താണ് ദിലീപിന്റെ വീട്ടില്‍ കൊണ്ട് പോയി കാവ്യക്ക് കൈമാറിയതെന്നാണ് നമുക്ക് അറിയാന്‍ സാധിക്കുന്നതെന്നും അതിനാല്‍ തന്നെ, ഈ കേസില്‍ ആ ഭാഗം ഏറെ പ്രധാനപ്പെട്ടതാണെന്ന് റിട്ട.എസ്പി ജോർജ് ജോസഫ് പറയുകയാണ്. ഇക്കാര്യത്തില്‍ ദിലീപിന് എന്തൊക്കെ കാര്യങ്ങള്‍ അറിയാം എന്ന കാര്യം ഉറപ്പാണ്. അതിനപ്പുറത്ത് കാവ്യയേയും ഈ കേസില്‍ ചോദ്യം ചെയെതല്ലേ പറ്റുള്ളുവെന്നും അദ്ദേഹം ചോദിക്കുന്നു.

കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ വളരെ അധികം കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. അത് ദിലീപിനോട് ചോദിച്ചത് തന്നെയായിരിക്കാമെന്നും ജോർജ് ജോസഫ് അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരത് ദൃശ്യങ്ങള്‍ കൊണ്ടുപോയി ഏല്‍പ്പിച്ചത് കാവ്യാ മാധവന്റെ കയ്യിലാണ്. ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെ സ്ക്രീനിലിട്ട് കണ്ട കാര്യവും, തന്നെ അത് കാണാന്‍ ക്ഷണിച്ച കാര്യവും ബാലചന്ദ്ര കുമാർ പറയുന്നുണ്ട്. അതിന് ശേഷവും അത് കാവ്യയുടെ കയ്യിലാണ് മടക്കിക്കൊടുക്കുന്നത്. അപ്പോള്‍ ദൃശ്യങ്ങള്‍ അവിടേക്ക് എത്തിച്ചേർന്നുവെന്നുള്ള രീതിയിലുള്ള തെളിവുകള്‍ അവിടെ നില്‍ക്കുകയാണെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

അതേക്കുറിച്ചുള്ള കാര്യങ്ങള്‍ കാവ്യയോട് ചോദിച്ചേ പറ്റുകയുള്ളു. അത് ദിലീപിനോട് കാവ്യയോടും ചോദിക്കേണ്ടതുണ്ട്. നൂറായിരം കാര്യങ്ങള്‍ പൊലീസിന് ചോദിക്കാനുണ്ട്. അതുകൊണ്ട് തന്നെ ഇന്നലെ ചോദിച്ച കാര്യങ്ങള്‍ വീണ്ടും ആവർത്തിക്കാനുള്ള സാധ്യത കുറവാണ്. അത്യാവശ്യമാണെങ്കില്‍ മാത്രമേ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുകയുള്ളു.

അതിനപ്പുറത്ത്, ബോംബൈയില്‍ പോയ കാര്യങ്ങള്‍ ചോദിക്കാനുണ്ട്. കൂടെ പോയ ആള്‍ക്കാർ ആരൊക്കെയാണെന്ന് പോലീസ് മനസ്സിലാക്കിയെങ്കിലും അത് ദിലീപിന്റെ തന്നെ മൊഴിയില്‍ക്കൂടെ വരേണ്ടതുണ്ട്. വക്കീലന്മാർ പോയിട്ടുണ്ട്, ഒപ്പം ഒരു മുന്‍ അസിസ്റ്റന്‍റ് ഇന്‍കം ടാക്സ് ഓഫീസർ പോയിട്ടുണ്ട്. അതുപോലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തത്. കൊടുത്ത പൈസ, അത് ഏത് അക്കൌണ്ടില്‍ പോയി എന്നുള്ളതെല്ലാം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

നൂറുകണക്കിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ളതിനാല്‍ തന്നെ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമെന്ന് കരുതുന്നില്ല. ഏതായാലും ശരത്തിനേയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. ചിലപ്പോള്‍ രണ്ട് പേരേയും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇതിനൊക്കെ ഒപ്പം തന്നെ കാവ്യയേയും കേസില്‍ ചോദ്യം ചെയ്യാം, ചിലപ്പോള്‍ ഒരു അറസ്റ്റിലേക്ക് വരേ എത്തിയേക്കാമെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. ദിലീപ് നേരത്തെ ജാമ്യത്തില്‍ പോയതിന് ശേഷം മുതല്‍ ഇന്ന് വരെ നിരവധി തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അവർ നൂറുകണക്കിന് പേരെ ചോദ്യം ചെയ്യുകയും മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിപ്പിക്കുകയും അതിനകത്തുള്ള വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.

അങ്ങനെ ദിലീപില്‍ നിന്നും ചോദിച്ചറിയേണ്ട നിരവധി കാര്യങ്ങളുണ്ട്. എന്തായാലും ഈ ചോദ്യം ചെയ്യല്‍ അല്‍പം നീണ്ട് പോയേക്കാം. കുറച്ച് ദിവസങ്ങള്‍ ഇത് തുടർന്നേക്കാം. ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് ഉത്തരം പറയാന്‍ സാധിച്ചേക്കില്ല. കാരണം ഇതിനകത്തെ ഓരോരോ സംഭവങ്ങള്‍ അങ്ങനെയാണ്. ശരത് എന്ന കഥാപാത്രത്തെ ഇന്ന് ചോദ്യം ചെയ്തെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Noora T Noora T :