വധ ഗൂഢാലോചന കേസിൽ ദിലീപിന്റെ ഹർജിയിൽ വാദം തുടരും; ശരത്തിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ആ രഹസ്യങ്ങൾ പൊട്ടിക്കുമോ?

വധ ഗൂഢാലോചന കേസ് ദ്ദാക്കണമെന്നാവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.കേസിൽ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. പൊലീസ് കെട്ടിച്ചമച്ചതാണ് കേസ് എന്നാണ് നടന്റെ വാദം. പക്ഷേ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം കേസിലെ ആറാം പ്രതിയും ദിലീപിന്റെ സുഹൃത്തുമായ വ്യവസായി ശരത്തിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ ആറ് മണിക്കൂറാണ് അന്വേഷണ ഉദ്യോഗസ്ഥർ ശരത്തിനെ ചോദ്യം ചെയ്തത്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയത് ശരത്താണെന്നാണ് അന്വേഷണ സംഘത്തിൻ്റെ ഇപ്പോഴത്തെ നിഗമനം. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചായിരുന്നു ശരത്തിനെ ചോദ്യം ചെയ്തത്. എന്നാൽ വധ ഗൂഢാലോചന കേസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘം നൽകിയിരിക്കുന്ന ഔദ്യോഗിക വിശദീകരണം. ഈ കേസിൽ ആറാം പ്രതിയാണ് ശരത്ത്

കേസിലെ മറ്റ് പ്രതികളായ ദിലീപിൻ്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. ദിലീപിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതിനാറര മണിക്കൂർ ചോദ്യം ചെയ്തിരുന്നു

ദിലീപിന്റെ ഇന്നലത്തെ ചോദ്യം ചെയ്യൽ നീണ്ടത് ഒമ്പതര മണിക്കൂർ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയാണ് ദിലീപിനെ ഇന്നലെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ നടന്നത്. ദിലീപ് ചോദ്യം ചെയ്യലിന് ശേഷം ആലുവ പൊലീസ് ക്ലബിൽ നിന്ന് മടങ്ങി പോകുകയും ചെയ്തു. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഴുതിയെടുക്കലും വായിച്ചു കേൾക്കലും ഒക്കെ ഉൾപ്പെടെ ഒമ്പതര മണിക്കൂർ എടുത്തിരുന്നു.

നടിയെ ആക്രമിച്ച കേസിലെ 20 സാക്ഷികൾ കൂറ് മാറിയ സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും ദിലീപിനോട് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട് . ഹാക്കർ സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ് ഫോണിൽ നിന്ന് മായ്ച്ച വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിലാണ് ഇന്നുണ്ടായത്. ദിലീപിൻറെ ചോദ്യംചെയ്യൽ തൽക്കാലം പൂർത്തിയായി എന്ന് എഡിജിപി ശ്രീജിത്ത് പറഞ്ഞു. ആവശ്യമെങ്കിൽ ഇനിയും വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Noora T Noora T :