ദിലീപ് അക്കാര്യം സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, വില്ലനായത് ദിലീപ് സൃഷ്ടിച്ച ആ തെളിവുകൾ! വമ്പൻ സ്രാവുകൾ സംശയത്തിന്റെ മുൾമുനയിൽ കാര്യങ്ങളെല്ലാം കൈവിട്ടു

നടി ആക്രമിക്കപ്പെട്ട കേസിൽ ഓരോ ദിവസവും നിർണ്ണായക വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.

ദിലീപ് ജാമ്യത്തിലായതിനാൽ അദ്ദേഹത്തിൽ നിന്നും പെട്ടെന്നൊരു വെളിപ്പെടുത്തൽ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കേണ്ടെന്ന് അഡ്വ അജകുമാർ പറയുകയാണ് . പക്ഷേ പോലീസ് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുമ്പോൾ ദിലീപ് വളരെയേറെ പ്രതികൂലമായൊരു സാഹചര്യത്തിലായിരിക്കും എത്തിച്ചേരുകയെന്നും അഡ്വ അജകുമാർ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

അജകുമാറിന്റെ വാക്കുകളിലേക്ക്

എത്രയൊക്കെ ഗൂഢാലോചന നടത്തിയാലും പണമൊഴുക്കിയാലും സ്വാധീനം ചെലുത്തിയാലും ദൈവത്തിന്റെ കയ് പുറകിൽ നിൽക്കുമെന്ന് അഡ്വ അജകുമാർ. കേസിൽ ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ടായത് കൊണ്ടാണ് തുടരന്വേഷണം ഉണ്ടായത് സംസാരിക്കുന്ന തെളിവുകൾ ഈ സമൂഹത്തിന് മുന്നിൽ വന്നത്. ഈ പ്രതി എന്തൊക്കെ ചെയ്യും എന്തൊക്കെ ചെയ്തിട്ടുള്ളവനാണെന്ന് നിസംശയം പുറത്തുവരും. പ്രതിയെ രക്ഷപ്പെടുത്തണമെന്ന് അധികാരത്തിൽ ഇരിക്കുന്നവർ ശ്രമിച്ചാൽ ജനം അതിന് മറുപടി നൽകും.

തുടരന്വേഷണം ഉണ്ടാകുമെന്ന് പ്രതിയോ പ്രതിയ്ക്കൊപ്പമുളളവരോ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവർ അവരുടെ ഉപകരണങ്ങൾ വേണ്ട രീതിയിലൊക്കെ ഉപയോഗിച്ചു. അതാണ് ഇപ്പോൾ അവർക്കെതിരെ സംസാരിക്കുന്നത്. കേസിൽ ദിലീപിനെ സംബന്ധിച്ചെടുത്തോളം വില്ലനായത് ദിലീപ് സൃഷ്ടിച്ച തെളിവുകളായിരുന്നു. ഡിജിറ്റൽ തെളിവുകൾ വേണ്ട രീതിയിൽ ഹാജരാക്കിയാൽ എട്ടാം പ്രതി ദിലീപ് വിയർക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അജകുമാർ പറഞ്ഞു.

രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഏത് പ്രതിക്കും പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിക്കുക. കാരണം ആ സമയം പോലീസിന്റെ കൈയ്യിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച നിരവധി തെളിവുകൾ ഉണ്ട്. അതാവട്ടെ ആർക്കും നിഷേധിക്കാൻ സാധിക്കാത്ത ഡിജിറ്റൽ തെളിവുകളും. അതേസമയം ദിലീപിനെ സംബന്ധിച്ച് പോലീസ് ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണം എന്ന് നല്ല പോലെ ട്രെയിനിംഗ് കിട്ടിയിട്ടുള്ള ആളാണ്. അതിനാൽ ശാസ്ത്രീയമായി രീതിയിൽ ചോദ്യം ചെയ്തില്ലേങ്കിൽ ഒരു വിവരവും കിട്ടില്ല.

ദിലീപ് ജാമ്യത്തിലായതിനാൽ ദിലീപിൽ നിന്നും പെട്ടെന്നൊരു വെളിപ്പെടുത്തൽ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കണ്ട. പക്ഷേ പോലീസ് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുമ്പോൾ ദിലീപ് വളരെയേറെ പ്രതികൂലമായൊരു സാഹചര്യത്തിലായിരിക്കും എത്തിച്ചേരുകയെന്നും അഡ്വ അജകുമാർ പറഞ്ഞു.

ഈ കേസിൽ എന്ത് സംഭവിക്കണമെന്നതിന്റെ നിർണായക ഘട്ടമാണ് ഇപ്പോൾ. കാരണം ഇപ്പോൾ സംശയത്തിന്റ മുൾമുനയിൽ നിൽക്കുന്ന് പല പ്രമുഖരും സമൂഹത്തിൽ ഉന്നതമായ സ്വാധീനമുള്ളവരാണ്. അവർക്ക് ഒരു ശീതളഛായ ഒരുക്കാൻ ഭരണാധികാരികൾ അൽപമെങ്കിലും അയഞ്ഞാൽ ഈ കേസ് വേണ്ട രീതിയിൽ വിചാരണയിലേക്ക് എത്തില്ല. നമ്മുടെ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടത് സ്വതന്ത്രവും നീതി പൂർവ്വവുമായ അന്വേഷണമാണ്, അഡ്വ അജകുമാർ പറഞ്ഞു.

അതേസമയം ടിപി ചന്ദ്രശേഖരൻ വധക്കേസിലെ സിപിഎമ്മിന്റെ അഭിഭാഷകനാണ് രാമൻപിള്ളയെന്നും അദ്ദേഹം പറഞ്ഞാൽ പിണറായി കേൾക്കില്ലേയെന്നും ചർച്ചയുടെ അവതാരകനായ നികേഷ് കുമാർ ചോദിച്ചു. അതിന് അഡ്വ അജകുമാർ നൽകിയ മറുപടി ഇങ്ങനെ-അത് തനിക്ക് അറിയില്ല, എന്നാൽ കേസിൽ ആദ്യം കണ്ട ശൂരത്വം ഇപ്പോൾ ഇല്ലെന്നത് സത്യമാണ്. കേസിൽ തെളിവുകൾ നശിപ്പിക്കുന്നതിന് ഏത് അഭിഭാഷകനാണെങ്കിലും കൂട്ട് നിന്നെങ്കിൽ അയാൾക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറകണം.

കേസിൽ സംശയമുന പ്രമുഖരിലേക്ക് നീളുമ്പോൾ അവരുടെ റോൾ കേസിൽ എത്രത്തോളം നിർണായകമാണെന്ന് എന്ന് കണ്ടെത്തി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സർക്കാരിനും ആഭ്യന്തര മന്ത്രിക്കും ഉണ്ടെന്നും അജകുമാർ പറഞ്ഞു. തന്നെ സംബന്ധിച്ച് ഈ കേസിലെ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ വിശ്വസിക്കാതിരിക്കാൻ തരമില്ല. ഈ കേസിൽ തന്നെ ആദ്യം തെറ്റിധരിപ്പിച്ചതാണെന്ന് തുറന്ന് പറഞ്ഞ് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കും എന്ന് വ്യക്തമാക്കിയ ആളാണ് മുഖ്യമന്ത്രി. അദ്ദേഹം തന്റെ വാക്കിൽ നിന്നും വ്യതിചലിക്കില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ, അതാണ് ഈ കേസിന്റെ ജീവനാഡിയെന്നും അദ്ദേഹം പറഞ്ഞു.

Noora T Noora T :