ചോദ്യം ചെയ്യൽ മാറി മറിഞ്ഞു, സകലതും തകിടം മറിയുന്നു, ദിലീപിൻ്റെ പിടിപാട്! മൂക്കത്ത് വിരൽ വച്ച് ക്രൈംബ്രാഞ്ച്! മാരക ട്വിസ്റ്റിലേക്ക്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പൊലീസ് ക്ലബില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 10 മണിയ്ക്ക് ചോദ്യം ചെയ്യുമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ദിലീപിന്റെ ചോദ്യം ചെയ്യൽ 11.30 ന് തുടങ്ങുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വർത്തകൾ.

ആലുവ പൊലീസ് ക്ലബ്ബിൽ ആണ് ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസിൽ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാൽ തുടരന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കുക എന്നതാകും നടപടി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലെത്തിയോ, മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ദിലീപിന്റെ ബന്ധം, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ദിലീപില്‍ നിന്നും ചോദിക്കും.

രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കുന്നതെന്നാണ് സൂചന. ഫോണിലെ ഫോറെന്‍സിക് ഫലങ്ങളിലെ വിവരങ്ങള്‍ സംബന്ധിച്ചും ദിലീപില്‍ നിന്നും ചോദിച്ചറിയാനുള്ള നീക്കവും അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കും

അതേസമയം ദിലീപിൻ്റെ പിടിപാട് കണ്ട് ക്രൈംബ്രാഞ്ച് വരെ ഞെട്ടിയിരിക്കുകയാണ് .വക്കീലൻമാർക്ക് പോലും ലഭിക്കാത്ത അതിപ്രധാന രേഖകളാണ് ദിലീപിന് കോടതിയിൽ നിന്നും കിട്ടിയത്.

ദിലീപ് കേസിൽ നീതിന്യായ സംവിധാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതാണ് സാഹചര്യമെന്നിരിക്കെ ദിലീപിന് ലഭിച്ച രഹസ്യരേഖകളുടെ വിശദാംശങ്ങൾ പുറത്തു പോകാതിരിക്കാനാണ് ക്രൈംബ്രാഞ്ചിൻ്റെ ശ്രമം.

ദിലീപിന്‍റെ ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി രേഖകളുമുണ്ടെന്ന വിവരം ക്രൈംബ്രാഞ്ച് മനസിലാക്കിയത് ഞ്ഞെട്ടലോടെയാണ്. ഒരിക്കലും
പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞതായി ഹാക്കർ സായ് ശങ്കറിന്‍റെ മൊഴി നൽകി. കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം ബ്രാ‌ഞ്ച് കണ്ടെത്തി. ദിലീപിന്‍റെ ഫോണിൽ വിചാരണ കോടതി രേഖ അയച്ചതാരെന്നതിൽ ക്രൈം ബ്രാ‌ഞ്ച് അന്വേഷണം തുടങ്ങി.

അഭിഭാഷകരുടെ സാന്നിധ്യത്തിൽ ദിലീപിന്‍റെ രണ്ട് ഫോൺ താൻ കോപ്പി ചെയ്ത് നൽകിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഇതിൽ ഒരു ഫോണിലായിരുന്നു കോടതി രേഖകൾ. മറ്റൊരു വാട്സ് ആപ് നമ്പറിൽ നിന്നാണ് ഈ രേഖകൾ അയച്ചിട്ടുള്ളത്. ഇത് ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകൻ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വാട്ട്സ് ആപ്പ് നമ്പർ ആരുടെതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ നമ്പറിൻ്റെ ഉടമയുടെ കാര്യം പോലീസ് രഹസ്യമായി സൂക്ഷിക്കും.നമ്പറിൻ്റെ ഉടമയുടെ വിശദാംശം പുറത്തു വന്നാൽ അത് നീതിന്യായ സംവിധാനത്തെ തന്നെ തകിടം മറിക്കാൻ സാധ്യതയുണ്ടെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. ഏതായാലും ഇത്തരം കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്.

നേരത്തെയും വിചാരണ കോടതിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് കിട്ടിയത് വിചാരണ കോടതിയിൽ നിന്നാണെന്ന് ആരോപണം ഉയർന്നിരുന്നു.

ഹാക്കർ ഡേറ്റ മാറ്റുന്ന സായത്ത് ദിലീപ് അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോൺ രേഖകൾ താൻ സ്വന്തം നിലയിൽ കോപ്പി ചെയ്ത വെച്ചെന്നും ഹാക്കർ മൊഴിനൽകിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കർ ഉത്തരം നൽകിയിട്ടില്ല. ഹാക്കറിനെ ക്രൈംബ്രാഞ്ച് സമ്മതിച്ചു. കാലൻ്റെ അമ്മക്ക്
അരി വച്ച മോനാണ് ഹാക്കറെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു ചിരിക്കുന്നു.

സായ് ശങ്കറിന്‍റെ ലാപ്ടോപ്പ് പരിശോധന നടത്തിയപ്പോൾ കോടതി രേഖകളിൽ ചിലത് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികളടക്കമുള്ള രേഖകളാണിത്. ഹാക്കറുടെ കൈവശം ദിലീപിന്‍റെ ഫോണിലെ കൂടുതൽ കോടതി രേഖകളുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.. കോടതിയിൽ നിന്ന് അഭിഭാഷകർക്ക് പകർപ്പ് എടുക്കാൻ കഴിയാത്ത രേഖകളും ദിലീപിന്‍റെ ഫോണിൽ എത്തിയെന്നാണ് അനുമാനിക്കുന്നത്. ഇത് ആര് അയച്ചു നൽകി എന്നതിൽ വിശദമായ അന്വേഷണം വേണ്ടിവരും. ക്രൈം ബ്രാ‌ഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഒരു ഫോൺ കൈമാറാൻ ദിലീപ് തയ്യാറായിരുന്നില്ല. ഈ ഫോണിലേക്കാണോ കോടതി രേഖകൾ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.

Noora T Noora T :