ജോസഫിന് ശേഷം അടുത്ത ത്രില്ലറുമായി എം പത്മകുമാര്‍

ത്രില്ലര്‍ സിനിമയുമായി എം പത്മകുമാര്‍. ജോസഫിന് ശേഷമാണ് ത്രില്ലർ സിനിമയുമായി പത്മകുമാർ എത്തുന്നത്. കേരളത്തില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര നടത്തുന്ന വിദ്യാര്‍ഥികളുടെ കഥയാണ് ചിത്രം പറയുന്നത്.

വിനോദ് ഗുരുവായൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്

വിനോദ യാത്രയില്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളായി ത്രില്ലറായി സിനിമയുടെ ഭാഗമാകുക. ശിഖാമണി എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായ ആളാണ് വിനോദ് ഗുരുവായൂര്‍. പത്മകുമാറിന്റെ ശിക്കാറില്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായിട്ടും വിനോദ് ഗുരുവായൂര്‍ പ്രവര്‍ത്തിച്ചിരുന്നു.

Noora T Noora T :