ഒന്നും തിരിച്ചുകിട്ടരുത്! മായ്ച് കളഞ്ഞെതെല്ലാം വീണ്ടെടുത്തപ്പോൾ കണ്ടത്! ദിലീപ് ആവശ്യപെട്ടത് ഇത് മാത്രം; സായ് ശങ്കർ പുറത്തുവിട്ടത് നടു ക്കുന്ന രഹസ്യങ്ങൾ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസിൽ ദിലീപിന്റെ ഫോണിൽ നിന്ന് സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ നീക്കം ചെയ്ത രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുകയാണ്. വാട്സാപ്പ് ചാറ്റുകളും വിചാരണ കോടതി രേഖകളുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞതായി ഹാക്കർ സായ് ശങ്കറിന്‍റെ മൊഴി. കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം ബ്രാ‌ഞ്ച് കണ്ടെത്തി. ദിലീപിന്‍റെ ഫോണിൽ വിചാരണ കോടതി രേഖ അയച്ചതാരെന്നതിൽ ക്രൈം ബ്രാ‌ഞ്ച് അന്വേഷണം തുടങ്ങി.

അഭിഭാഷകരുടെ സാന്നിധ്യത്തിൽ ദിലീപിന്‍റെ രണ്ട് ഫോൺ താൻ കോപ്പി ചെയ്ത് നൽകിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഇതിൽ ഒരു ഫോണിലായിരുന്നു കോടതി രേഖകൾ. മറ്റൊരു വാട്സ് ആപ് നമ്പറിൽ നിന്നാണ് ഈ രേഖകൾ അയച്ചിട്ടുള്ളത്. ഇത് ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകൻ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോൺ രേഖകൾ താൻ സ്വന്തം നിലയിൽ കോപ്പി ചെയ്ത വെച്ചെന്നും ഹാക്കർ മൊഴിനൽകിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കർ ഉത്തരം നൽകിയിട്ടില്ല.

സായ് ശങ്കറിന്‍റെ ലാപ്ടോപ്പ് പരിശോധന നടത്തിയപ്പോൾ കോടതി രേഖകളിൽ ചിലത് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികളടക്കമുള്ള രേഖകളാണിത്. ഹാക്കറുടെ കൈവശം ദിലീപിന്‍റെ ഫോണിലെ കൂടുതൽ കോടതി രേഖകളുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.. എന്നാൽ ഇയാൾ ഒളിവിലായതിനാൽ ഇവ കണ്ടെത്താനായിട്ടില്ല. കോടതിയിൽ നിന്ന് അഭിഭാഷകർക്ക് പകർപ്പ് എടുക്കാൻ കഴിയാത്ത രേഖകളും ദിലീപിന്‍റെ ഫോണിൽ എത്തിയെന്നാണ് അനുമാനിക്കുന്നത്. ഇത് ആര് അയച്ചു നൽകി എന്നതിൽ വിശദമായ അന്വേഷണം വേണ്ടിവരും. ക്രൈം ബ്രാ‌ഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഒരു ഫോൺ കൈമാറാൻ ദിലീപ് തയ്യാറായിരുന്നില്ല. ഈ ഫോണിലേക്കാണോ കോടതി രേഖകൾ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ നാളെ ചോദ്യം ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ച കളമശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും നടൻ അസൗകര്യം അറിയിച്ചിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടരന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങൾ നിരത്തി അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ

കേസിൽ എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്. ഏപ്രിൽ 15 നകം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദ്ദേശം. ഇതിനിടയിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഇതിനോടകം തന്നെ ദിലിപിനെതിരെ 26 ഓളം ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ളവ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തേ ദിലീപിന്റെയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയുമെല്ലാം വീടുകളിലും അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും നടത്തിയ പരിശോധനയിൽ 26 ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു.ഇതിൽ നിന്നും പിടിച്ചെടുത്ത തെളിവുകൾ നിർണായകമാണെന്നാണ് റിപ്പോർട്ടുകൾ.

Noora T Noora T :