നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേരളജനതയാകെ ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന പ്രധാനകേസുകളിലൊന്നാണ് ഇത്. കേസില്‍ പള്‍സര്‍ സുനി അടക്കമുളള പ്രതികള്‍ പിടിയിലായി. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി കൊട്ടേഷന്‍ നല്‍കി എന്ന കുറ്റം ചുമത്തി നടന്‍ ദിലീപും കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയുണ്ടായി.
വര്‍ഷങ്ങള്‍ ഏറെ പിന്നിടിമ്പോഴും വാദപ്രതിവാദങ്ങള്‍ വാശി ചോരാതെ കോടതി മുറികളില്‍ പ്രതിധ്വനിക്കുകയാണ്. വിചാരണയുടെ അന്തിമഘട്ടത്തിലേക്ക് കടന്ന വേളയിലാണ് നടന്‍ ദിലീപിനെതിരെ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകളും തെളിവുകളുമായി രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞത്. ഇതിനെയെല്ലാം എങ്ങനെ പ്രതിരോധിക്കാം എന്നുള്ള ശ്രമത്തിലാണ് ദിലീപും വക്കീലും.
എന്നാൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്ത കേസന്വേഷണം ദിലീപിന്റെ മുന്‍ നായികയിലേക്ക് നീങ്ങിയിരിക്കുകയാണ്.
ദിലീപിന്റെ അടുത്ത സുഹൃത്തായ സിനിമാ നടിയെ ഉടനെചോദ്യം ചെയ്യും. ഇതോടൊപ്പം കേസില്‍ സീരിയല്‍ താരമായ പ്രവാസി സംരഭകയുടെ പങ്കും അന്വേഷിക്കും. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ നടിമാര്‍ ഇടപെട്ടതായാണ് സൂചന. നിലവില്‍ ദുബായില്‍ സ്ഥിര താമസമാക്കിയ നടി ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുകയാണ്. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി കേരളത്തിലുണ്ട്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ പ്രധാനമായും 12 പേരുടെ ചാറ്റുകളാണ് ദിലീപ് മായച്ചു കളഞ്ഞത്. ഇവയില്‍ ദിലീപിന്റെ മുന്‍ നായികയുടേതും സീരിയല്‍ നടിയായ സംരഭകയുടേയും ചാറ്റുകളാണ് സംശസാദ്പദമായി കണ്ടെത്തിയിരിക്കുന്നത്.
സ്വകാര്യ സംഭാഷണങ്ങള്‍ക്ക് പുറമെ ഈ രണ്ടു നടിമാരുമായും ദിലീപ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സംസാരിച്ചിരുന്നെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം ഈ ചാറ്റുകള്‍ നശിപ്പിച്ചെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയിലുണ്ട്. ഫോണുകളിലെ ചാറ്റുകള്‍ അന്വേഷണം സംഘം റിട്രീവ് ചെയ്തപ്പോളാണ് ഈ വിവരങ്ങള്‍ ലഭ്യമായി. ഇരുവരെയും ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.