രാമൻപിള്ളയുടെ കോട്ട പൊളിഞ്ഞ് തുടങ്ങി, അതിജീവിതയുടെ മിന്നൽ നീക്കം, പുതിയ പരാതി നല്‍കുകയാണെങ്കില്‍ അത് പരിശോധിക്കും, ഗൗരവത്തോടെകാണും!വക്കീൽ ഊരാക്കുടുക്കിലേക്ക്

ദിവസങ്ങൾക്ക് മുൻപായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ അതിജീവിത പരാതി നൽകിയിരുന്നു. ദിലീപിന്റെ അഭിഭാഷകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതിയിൽ ചൂണ്ടിക്കാണിച്ചത്.

ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിളളയ്ക്ക് എതിരെ അതിജീവിത ചട്ടപ്രകാരമുളള പരാതി നല്‍കിയിട്ടില്ലെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് കെഎന്‍ അനില്‍കുമാര്‍. അതിജീവിത പുതിയ പരാതി നല്‍കുകയാണെങ്കില്‍ അത് പരിശോധിക്കുമെന്നും ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത് എന്നും അഡ്വക്കേറ്റ് അനില്‍കുമാര്‍ വ്യക്തമാക്കി.

ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിളള, ഫിലിപ്പ് ടി വര്‍ഗീസ് അടക്കമുളളവര്‍ക്കെതിരെ അതിജീവിത ഇ മെയില്‍ വഴി ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്. പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് നടിയെ ആക്രമിച്ച കേസിലെ ഇരുപതോളം സാക്ഷികളെ മൊഴിമാറ്റിയെന്നതടക്കമുളള ആരോപണങ്ങളാണ് അഭിഭാഷകര്‍ക്ക് എതിരെയുളള പരാതിയില്‍ അതിജീവിത ഉന്നയിച്ചിരിക്കുന്നത്. ഇ മെയില്‍ വഴിയുളള പരാതി ചട്ടപ്രകാരമുളളതല്ലെന്നും ചട്ടപ്രകാരം പരാതി നല്‍കുകയും അതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്താല്‍ എതിര്‍ കക്ഷികളില്‍ നിന്ന് മറുപടി തേടുമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വ്യക്തമാക്കിയിരിക്കുകയാണ്

രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചു. രാമന്‍പിള്ളയുടെ ഓഫീസില്‍ വച്ച് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷക സംഘമാണ്.” തുടങ്ങിയ കാര്യങ്ങളാണ് നടി പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്

അതേസമയം വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായ് ശങ്കറിന്‍റെ അക്കൌണ്ടുകള്‍ പരിശോധിക്കുന്നു. ദിലീപില്‍ നിന്ന് ഇയാള്‍ എത്ര തുക കൈപ്പറ്റിയെന്ന് കണ്ടെത്താനാണ് പരിശോധന. സായിയുടെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. 12 ,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് താമസിച്ചിരുന്നത്. ഉച്ചയൂണിന് ചെലവഴിച്ചത് 1700 രൂപയാണ്.

കോഴിക്കോട്ടെ വ്യവസായിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലും സായ് ശങ്കറിനെതിരെ അന്വേഷണം ആരംഭിച്ചു. കടം നൽകിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് സായ് ശങ്കര്‍ വ്യവസായി മിന്‍ഹാജിനെതിരെ ഭീഷണിമുഴക്കിയത്. യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കാനും സായ് ശ്രമിച്ചിട്ടുണ്ട്.

Noora T Noora T :