എവിടെ ഒളിച്ചാലും പോക്കും! കോടതിയിലേക്ക് ഇരച്ചെത്തി ബ്രാഞ്ച്, ഇന്ന് നിർണ്ണായകം, വമ്പൻ നീക്കം! ഉടൻ അത് സംഭവിക്കും

ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായി ശങ്ക‍ർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് തന്നെ വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരടക്കമുളളവർക്കെതിരെ മൊഴി പറയാൻ ക്രൈംബ്രാഞ്ചിന്‍റെ സമ്മർദമുണ്ടെന്നും ഹ‍ർജിയിലുണ്ട്. എന്നാൽ ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഫോണിലെ നിർണായക വിവരങ്ങൾ ഇയാളുടെ കൈവശമുണ്ടെന്നും പ്രോസിക്യൂഷൻ അറിയിക്കും.

കേസിൽ തന്നെ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും, ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാനുള്ള സമ്മർദതിന് വഴങ്ങാത്തതാണ് കരണം എന്നും സായി ശങ്കർ ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചിരുന്നു.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായി ശങ്കർകൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ ദിലീപിന്റെ ഫോണിലെ പേഴ്സണൽ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കർ വിശദീകരിക്കുന്നു.

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തത് സായ് ശങ്കറാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയതിന് പിന്നാലെ ഇയാളോട് അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നതായിരുന്നു നിർദ്ദേശം. ശാരീരിക അസ്വസ്ഥകൾ മൂലം ഹാജരാകാനാകില്ലെന്നാണ് ഇയാൾ മെയിൽ വഴിയുള്ള അപേക്ഷയിൽ പറഞ്ഞത് . എന്നാൽ പത്ത് ദിവസത്തെ സാവകാശം സായ് ശങ്കറിന് അന്വേഷണ ഉദ്യോഗസ്ഥർ നൽകിയേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്

അതേസമയം സായ് ശങ്കറിന്റെ സമീപകാല സാമ്പത്തിക ഇടപാടുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ഹണിട്രാപ്പ് തട്ടിപ്പു കേസിൽ പ്രതിയായ സായ് ശങ്കറിന്റെ ഐടി ബിസിനസ് കോവിഡ് ലോക്ഡൗണിനെ തുടർന്നു നഷ്ടത്തിലായിരുന്നു. ബിസിനസ് വികസിപ്പിക്കാൻ തൃശൂർ സ്വദേശിനിയിൽ നിന്നു വാങ്ങിയ 30 ലക്ഷം രൂപ തിരികെ കൊടുക്കാമെന്നു സായ് ശങ്കർ വാക്കാൽ ഉറപ്പു നൽകിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. തൃപ്പൂണിത്തുറ പൊലീസ് കുറ്റപത്രം സമർപ്പിച്ച ഹണിട്രാപ്പ് കേസിൽ കോടതി നടപടികൾക്കു പോലും പണമില്ലാതെ വലഞ്ഞ സായ് ശങ്കർ 30 ലക്ഷം രൂപ മടക്കി നൽകാമെന്ന് ഉറപ്പു നൽകിയതിന്റെ പശ്ചാത്തലമാണു പൊലീസ് പരിശോധിക്കുന്നത്. സായ് ശങ്കറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഈ പണമിടപാടു സംബന്ധിച്ച ചില രേഖകൾ ലഭിച്ചിരുന്നു. 30 ലക്ഷം രൂപയുടെ ഉറവിടം അറിയാൻ ഇയാളെ ചോദ്യം ചെയ്യും

ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയിതിട്ടുണ്ട്. സായ് ശങ്കറിന്റെ കോഴിക്കോടെ വീട്ടിൽ എ്ത്തിയായണ് ചോദ്യം ചെയ്തത്. സായിയുടെ ഭാര്യ ഇസയുടെ ഐ.ഡി. ഉപയോഗിച്ചാണ് സായ് ശങ്കര്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് ഇസയെ വിശദമായി ചോദ്യം ചെയ്തത്.

ഇസയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഫോൺ ഡേറ്റ തിരിമറി നടത്താൻ പ്രേരിപ്പിച്ച കൊച്ചിയിലെ അഭിഭാഷകനെതിരായ ശക്തമായ സൂചനകൾ ഇസയുടെ മൊഴികളിലുണ്ട്. നേരത്തേ സായ് ശങ്കറിന്റെ വീടും ഭാര്യയുടെ പേരിലുള്ള കടയിലും പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം മൊബൈലും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിൽ എടുത്തിയിരരുന്നു. കൂടൂതൽ തെളിവുകൽ ലഭിച്ചാൽ വധ ഗൂഢാലോചന കേസിൽ സായിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തേക്കും

Noora T Noora T :