പോണ്‍ സിനിമകള്‍ തേടി പോയിരുന്നു…അത്തരം സിനിമകളിലേക്ക് പോകാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ഒരു പുരുഷനായെന്ന് മനസിലായി തുടങ്ങിയത്; രണ്‍ബീര്‍ കപൂറിന്റെ വെളിപ്പെടുത്തൽ വൈറലാകുന്നു

യുവതാരം രണ്‍ബീര്‍ കപൂറിന്റെ വെളിപ്പെടുത്തൽ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

പോണ്‍ സിനിമകള്‍ കാണാനുള്ള താല്‍പര്യം കൂടിയപ്പോഴാണ് താന്‍ ഒരു പുരുഷനായി എന്ന് തോന്നി തുടങ്ങിയതെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു. പലരും ഇമേജിന് കോട്ടം തട്ടുമോയെന്ന് ഭയന്ന് തന്റെ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞ് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ഇക്കാലത്താണ് തന്റെ സ്വകാര്യജീവിത്തതെക്കുറിച്ചും താത്പര്യങ്ങളെക്കുറിച്ചും തുറന്ന് പറയാന്‍ രണ്‍ബീര്‍ തയ്യാറായത്.

‘ഒരു കാലത്ത് ഞാന്‍ പോണ്‍ സിനിമകള്‍ തേടി പോയിരുന്നു. വാസ്തവത്തില്‍ ഞാന്‍ ജംഗ്ലീ ജവാനി പോലുള്ള സിനിമകള്‍ക്കൊപ്പമാണ് വളര്‍ന്നത്. അത്തരം സിനിമകളിലേക്ക് പോകാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ഒരു പുരുഷനായി എന്ന് എനിക്ക് മനസിലായി തുടങ്ങിയത്’ രണ്‍ബീര്‍ കപൂര്‍ പറയുന്നു.

ബ്രഹ്‌മാസ്ത്രയാണ് ഇനി റിലീസിനെത്താനുള്ള രണ്‍ബീര്‍ കപൂര്‍ സിനിമ. കാമുകി ആലിയ ഭട്ടിനൊപ്പം രണ്‍ബീര്‍ ആദ്യമായി ചെയ്യുന്ന സിനിമ കൂടിയാണ് ബ്രഹ്‌മാസ്ത്ര. വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങള്‍ക്കു ശേഷം അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2022 സെപ്തംബര്‍ 9ന് ചിത്രം റിലീസ് ചെയ്യും.

Noora T Noora T :