റെയ്‌ഡിൽ പിടിച്ചെടുത്തത് നടുക്കി!?സായ് ശങ്കർ മായ്ച്ച കളഞ്ഞ വാട്ട്സ്ആപ് ചാറ്റുകൾ ക്രൈംബ്രാഞ്ചിന്! വക്കീലേ പണി പാളിയല്ലോ…..

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സൈബർ വിദഗ്ദൻ സായ് ശങ്കർ ഇന്ന് ക്രൈംബ്രാഞ്ചിന് മുൻപിൽ ഹാജരായില്ലെന്നാണ് ഏറ്റവും ഒടുവിൽ വന്ന വാർത്ത

ദിലീപിൻ്റെ ഫോണിൽ സായി ശങ്കർ മായ്ച്ച് കളഞ്ഞതായി പറയപ്പെടുന്ന വാട്ട്സ്ആപ്പ് ചാറ്റുകളുടെ ഒരു കോപ്പി സായി ശങ്കറിൽ നിന്നും പോലീസിന് ലഭിച്ചോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. തീർച്ചയായും കിട്ടിയെന്നാണ് ലഭിക്കുന്ന സൂചനകൾ. സായി ശങ്കർ കൊടുത്തതല്ല. അദ്ദേഹത്തിൽ നിന്നും പോലീസ് എടുത്തതാണ്. കഴിഞ്ഞ ദിവസം സായി ശങ്കറിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കോപ്പി കിട്ടിയതെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിൽ ഇയാൾ ഇക്കാര്യം സമ്മതിക്കണം.

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സംഭവത്തിൽ സൈബർ വിദഗ്ധൻ സായി ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് ഇതിനു വേണ്ടിയായിരിക്കാം. എന്നാൽ ക്രൈം ബ്രാഞ്ചിന്റെ എല്ലാ പ്രതീക്ഷകളും തെറ്റിയിരിക്കുകയാണ്. സായ് ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിന് സാധിച്ചില്ല.

നടി കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായി ശങ്കർകൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ ദിലീപിന്റെ ഫോണിലെ പേഴ്സണൽ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കർ വിശദീകരിക്കുന്നു. ഇക്കാര്യം ക്രൈംബ്രാഞ്ച് തീർത്തും വിശ്വസിച്ചിട്ടില്ല. കാരണം ഇയാളുടെ കൈയിലുള്ള രേഖ ക്രൈംബ്രാഞ്ചിൻ്റെ കൈയിലുണ്ട്. ദിലീപ് ഇയാൾക്ക് വൻതുക നൽകിയെന്നാണ് കരുതുന്നത്.

കേസിൽ തന്നെ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും. ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാനുള്ള സമ്മർദതിന് വഴങ്ങാത്തതാണ് കാരണം എന്നും സായി ശങ്കർ പറഞ്ഞു. എന്നാൽ സായി ശങ്കർ കേസിൽ പ്രതിയാവും.

ദിലീപിന്‍റെ ഫോൺ വിവരങ്ങൾ നശിപ്പിച്ച സ്വകാര്യ സൈബർ വിദഗ്ധൻ സായ് ശങ്കറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും ഐപാഡും ക്രൈംബ്രാ‌ഞ്ച് കസ്റ്റഡിയിലെടുത്തു. ഇതിൽ ഐ പാഡ് ക്യത്യമായി പരിശോധിക്കും.

കേസിലെ നിർണ്ണായക തെളിവായ മൊബൈൽ ഫോൺ വിശദാംശങ്ങൾ ഹൈക്കോടതിയിൽ ഫോൺ കൈമാറുന്നതിന് തൊട്ട് മുൻപ് ദിലീപ് സൈബർ വിദഗ്ധന്‍റെ സഹായത്തോടെ നീക്കിയതായായും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച പരിശോധന റിപ്പോർട്ടും കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. ഏതായാലും ക്രൈംബ്രാഞ്ച് ആത്മവിശ്വാസത്തിലാണ്.

Noora T Noora T :