കൊവിഡ് ലക്ഷണമുള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാവില്ല; കിടിലൻ പ്ലാനിങ്, രാമൻ പിള്ളയുടെ വക്ര ബുദ്ധിയോ? ആ പത്ത് ദിവസത്തിനുള്ളിൽ എന്തും സംഭവിക്കാം

ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ക്രൈം ബ്രാഞ്ച് വീണ്ടും പ്രതിസന്ധിയിലേക്ക്… ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സൈബർ വിദഗ്ദ്ധൻ സായി ശങ്കർ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാവില്ല. കോവിഡ് ലക്ഷണമുള്ളതിനാൽ പത്ത് ദിവസത്തെ സാവകാശം വേണമെന്നാണ് ആവിശ്യം. ഇന്ന് രാവിലെ 10 മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സായി ശങ്കറിന് നോട്ടീസ് നൽകിയിയിരുന്നു.

ഇന്നലെയായിരുന്നു ക്രൈം ബ്രാഞ്ച് സി ഐ അനിലിന്റെ നേതൃത്വത്തില്‍ കാരപ്പറമ്പിലെ വീട്ടിലും സായ് ശങ്കറിന്റെ ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തിയത്. ദിലീപിൻറെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് തന്നെയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പരിശോധനയിൽ സായിയുടെ വീട്ടിൽ നിന്നും ഐ പാഡും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു. ദിലീപിനെതിരായ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ വെച്ചാണ് ഇയാൾ ഫോൺ വിവരങ്ങൾ ഡിലീറ്റ് ചെയ്തത്.

രണ്ട് ഹോട്ടലുകളിൽ ഇയാൾ മുറിയെടുത്തിരുന്നു. ഹയാത്ത് കൂടാതെ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലാണ് മുറിയെടുത്തത്. ഇത് അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കാനാണെന്നാണ് നിഗമനം. ആദ്യം അവന്യൂ സെന്ററിൽ കഴിഞ്ഞ ശേഷം പിന്നീട് ഹയാത്തിൽ എത്തി തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ഹയാത്തിൽ മുറിയെടുത്തത് തെളിവ് നശിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സായ് ശങ്കറിനൊപ്പം മറ്റൊരാളും തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നുവെന്നാണ് റിപ്പോർട്ട്. ഡല്‍ഹി സ്വദേശിയായ അഖില്‍ എന്നയാളുടെ സഹായമാണ് സായ്ക്ക് ലഭിച്ചത്. മുംബൈയിലേക്ക് ദിലീപ് അയച്ച നാല് ഫോണുകൾ വീണ്ടും സായ് പരിശോധിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

എന്നാൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നും ദിലീപിന്റെ ഫോണിലുണ്ടായിരുന്ന വ്യക്തിപരമായ ചില വിവരങ്ങൾ കോപ്പിചെയ്ത് കൊടുക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് സായി ശങ്കർ പറയുന്നത്. തന്നെ കേസിൽ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴിനൽകാൻ പൊലീസ് നിർബന്ധിക്കുന്നുവെന്നും ആരോപിച്ച് അദ്ദേഹം രംഗത്തുവരികയും ചെയ്തു.

Noora T Noora T :