നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത വീണ്ടും മറ്റൊരു നിർണായകമായ നീക്കമാണ് നടത്തിയത്. അഭിഭാഷകർക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകിയിരിക്കുകയാണ്. എന്നാൽ രാമന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ അതിജീവിതയുടെ പരാതി ഔദ്യോഗികമല്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരിക്കുകയാണ്. ഇ മെയില്‍ വഴി അതിജീവിതയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ബാര്‍കൗണ്‍സില്‍ ഇതില്‍ അന്വേഷണം നടത്തണമെങ്കില്‍ നടപടിക്രമങ്ങള്‍ പ്രകാരം അപേക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.
നിയമപരമായ രീതിയില്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്നും ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില്‍ ബാര്‍കൗണ്‍സില്‍ ഇടപെടണമെങ്കില്‍ തെളിവുകള്‍ വേണം. അതുള്‍പ്പെടെ പരിശോധിച്ച ശേഷം പരാതി അച്ചടക്ക സമിതിക്ക് പരിശോധനയ്ക്ക് വിടുന്നതാണ് ബാര്‍ കൗണ്‍സിലിന്റെ രീതിയെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ റിപ്പോര്‍ട്ട് ടിവിയോട് പ്രതികരിച്ചു.
ദിലീപിന്റെ അഭിഭാഷകന്‍ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് അതിജീവിത ബാര്‍കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നു. സംഭവത്തില്‍ അടിയന്തരമായി ബാര്‍ കൗണ്‍സില്‍ ഇടപെടണം. അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. നേരത്തെ കേസിലെ 21 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതുള്‍പ്പെടെയാണ് പരാതിയില്‍ അതിജീവിത ഉയര്‍ത്തുന്നത്. കുടാതെ കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാന്‍ അഭാഷകര്‍ നേരിട്ട് ഇടപെട്ടെന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതുള്‍പ്പെടെയാണ് അതിജീവിത ബാര്‍കൗണ്‍സിലിന് മുന്നില്‍ പരാമര്‍ശിക്കുന്നത്.
അതേസമയം ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹര്‍ജിയിൽ ഉന്നയിച്ചിരുന്നത്.
അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരം താനാണ് ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുന്നുവെന്നും പറഞ്ഞിരുന്നു. മുന്‍വൈരാഗ്യം വച്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന കാര്യവുo ചൂണ്ടിൽകാണിച്ചിരുന്നു. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി തന്നെ പീഡിപ്പിക്കുകയാണ് ക്രൈംബ്രാഞ്ചേന്നും അദ്ദേഹം വ്യക്തമാക്കി. എസ്പി സുദര്‍ശന്‍റെ അറിവോടെയാണ് ബൈജു പൗലോസിന്‍റെ നടപടികളെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നോട്ടിസ് നല്‍കാതെ സായ്ശങ്കറിനെ ചോദ്യം ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്ന നിര്‍ദേശം.