നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായർ. സിനിമയിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് നവ്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
കാവ്യ മാധവനുമായി തനിക്ക് സൗഹൃദമൊന്നുമില്ലെന്ന് പറഞ്ഞ നവ്യ ദിലീപുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പ്രതികരിച്ചിരുന്നു. ദിലീപിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ടാണ്. കാരണം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ശരിയുടെ പക്ഷം, തെറ്റിന്റെ പക്ഷം എന്നത് റിലേറ്റീവായി പോകുന്നുണ്ടെന്ന് നവ്യ അഭിപ്രായപ്പെട്ടിരുന്നു.
ദിലീപിനൊപ്പം കരിയർ തുടങ്ങിയതിനെ കുറിച്ചും ഒരുമിച്ച് കുറച്ച് സിനിമകൾ അഭിനയിച്ചതിനെ കുറിച്ചും അവതാരകൻ്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നവ്യയുടെ മറുപടി. ഈ വിഷയം തന്നെ കോടതിയില്‍ ഇരിക്കുന്നൊരു വിഷയമാകുമ്പോള്‍ അ്‌തേക്കുറിച്ച് ആധികാരികമായി പറഞ്ഞ് അത് വഷളാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിന്നെ എന്റെ സഹപ്രവര്‍ത്തക അനുഭവിച്ച ബുദ്ധിമുട്ട് വലിയ ബുദ്ധിമുട്ടാണ്. അവളുടെ കൂടെ എന്നതില്‍ എന്നും മാറ്റമില്ലെന്നും നവ്യ പറഞ്ഞിരുന്നു.
കാവ്യ മാധവനുമായി തനിക്ക് സൗഹൃദമില്ലെന്നും നവ്യ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായി ഞങ്ങൾ സുഹൃത്തുക്കളല്ലെന്നും നവ്യ വ്യക്താക്കിയിരുന്നു. പരിപാടിക്കിടയിലുള്ള നടിയുടെ ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ നവ്യയെ പുകഴ്ത്തി കുറിച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
“പുരുഷന്മാർ ക്വാളിറ്റേറ്റിവ് ആയി ജോലി ചെയ്യുന്നത് പോലെ പലപ്പോഴും സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയാത്തത് അവർ ക്വാണ്ടിറ്റേറ്റിവ് ആയി ജോലി ചെയ്യേണ്ടി വരുന്നത് കൊണ്ടാണ്”, നവ്യയുടെ മറുപടി ഇങ്ങനെയായിരുന്നു. “അത് സ്ത്രീകളുടെ മൾട്ടി ടാസ്കിങ് സ്കിൽ അല്ലേ കാണിക്കുന്നത്..” എന്നായിരുന്നു മറുചോദ്യം.
“അല്ലാ സാർ,അത് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അവർക്കേറ്റെടുക്കേണ്ടി വരുന്നതാണ്.”. നവ്യ പറഞ്ഞു. “ദിലീപിനെ കുറിച്ച്…” അടുത്ത ചോദ്യമെറിഞ്ഞ് അവതാരകൻ. “കോടതിയിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ച് ആധികാരികമായി പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്,പക്ഷെ, ഒരിക്കലും മാറ്റമില്ലാത്ത ഒന്നു ഞാൻ പറയാം, ഞാൻ അവൾക്കൊപ്പമാണ്” നവ്യ പറഞ്ഞു.
ജോണി ലൂക്കോസിന്റെ ‘സ്വതസിദ്ധമായ’ വ്യക്തിപരമായ ചോദ്യങ്ങളോട് പോലും തികഞ്ഞ പക്വതയും കുറിക്കുകൊള്ളുന്നതുമായ മറുപടി. കുറേ കാലങ്ങൾക്ക് ശേഷം റിമോട്ടിൽ വിരലമർത്താതെ കണ്ടിരുന്ന ഒരഭിമുഖം..!
നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.