ദിലീപിന് ഇരുട്ടടി, കോടതിയിലേക്ക് ചീറിപായാൻ ക്രൈംബ്രാഞ്ച്, നിർണ്ണായക നീക്കം ക്ലൈമാക്സിലേക്ക്! പത്മസരോവരത്ത് നിന്നും തൂക്കിയെടുക്കുമോ?

എല്ലാം തീർന്നു… ദിലീപ് ഊരാക്കുടുക്കിലേക്ക്… നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം. ഹൈക്കോടതിയിലും ആലുവ കോടതിയിലും വ്യത്യസ്ത ഹരജികള്‍ നല്‍കാനാണ് തീരുമാനം. അഭിഭാഷകരുടെ സഹായത്തോടെ സാക്ഷികളെ സ്വാധീനിച്ചു, കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ത്തുക.

കേസില്‍ ഏറ്റവും സുപ്രധാനമായ 150 ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നാണ് ഫോറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ നിന്നും കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആലുവകോടതിയെ സമീപിക്കുന്നത്.

ഏറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസ് അട്ടിമറിക്കാൻദിലീപ് ശ്രമിച്ചതിന്റെ നിർണായക വിവരങ്ങളാണ് പുറത്ത് വന്നത്. ദിലീപിന്റെ ഒരു ഫോണിലെ 12 നമ്പരുകളിലേയ്ക്കുള്ള ചാറ്റുകൾ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളുമായുള്ള ചാറ്റാണിത്. നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാനായി ക്രൈംബ്രാഞ്ച് ഫോറൻസിക് സയൻസ് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.

ജനുവരി 30ന് ഉച്ചയ്ക്ക് 1.36നും 2.32നും ഇടയ്ക്കാണ് ചാറ്റുകള്‍ നശിപ്പിച്ചിരിക്കുന്നത് കോടതയിലി്ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റിയെന്നും. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊബൈല്‍ ഫോണിലെ രേഖകള്‍ നശിപ്പിച്ചുവെന്നും നേരത്തെ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ജനുവരി 30 നാണ് ഫോണുകള്‍ മുംബൈയില്‍ എത്തിച്ച് രേഖകള്‍ നശിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഫോണുകള്‍ കൈമാറണമെന്ന് കോടതി ജനുവരി 29ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഫോണുകള്‍ സമര്‍പ്പിച്ചത് രേഖകള്‍ നശിപ്പിച്ച ശേഷമായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗൂഢാലോചനയ്ക്ക് ഉപയോഗിച്ചത് നാല് ഫോണുകളാണ്. ഇവയെല്ലാം മുംബൈയില്‍ എത്തിച്ച് ഡേറ്റകള്‍ നശിപ്പിക്കുകയായിരുന്നു. 29, 30 തീയ്യതികളിലായിരുന്നു ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടതെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. ഇതില്‍ ചിലത് വീണ്ടെടുക്കാനായിട്ടുണ്ട് എന്നും ക്രൈം ബ്രാഞ്ച് പറയുന്നു. കോടതിയുടെ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ തന്നെ ഇത്തരത്തില്‍ ഫോണിലെ നിര്‍ണായകമായ വിവരങ്ങള്‍ നശിപ്പിക്കുകയും ഫോണുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തതിന് പിന്നാലെ തുടരന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ് എന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കുന്നു. ഈ ഹര്‍ജി തള്ളണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നു. വാട്സ്ആപ്പ് കോളുകള്‍ സന്ദേശങ്ങള്‍ മറ്റ് രേഖകളും നശിപ്പിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണസംഘം കോടതിക്ക് കൈമാറി.

Noora T Noora T :