നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെട്ടിലാക്കികൊണ്ടാണ് ജോലിക്കാരന്‍ ദാസന്റെ മൊഴി പുറത്തുവന്നത്. കേസിലെ തുടരന്വേഷണത്തിലും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച വധഗൂഢാലോചന കേസിലും ദാസന്റെ മൊഴി ക്രൈബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ വധഗൂഢാലോചനകേസിലെ മൊഴിപ്പകര്‍പ്പാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.
ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാവും ദാസനെ സംവിധായകന്‍ ബാലചന്ദ്രകുമാർ വിളിച്ചിട്ടുണ്ടാവുകയെന്നാണ് രാഹുല്‍ ഈശ്വർ പറയുന്നത്. ദാസനോട് ഏകദേശം 2021 ന്റെ തുടക്കത്തില്‍ പറഞ്ഞ ബാലചന്ദ്രകുമാർ അതിന് ശേഷം ദിലീപിനെ വിളിക്കുകയും അദ്ദേഹം കൊടുക്കാനുള്ളവരോട് 18 ലക്ഷം രൂപയക്ക് ജാമ്യം നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതിലൂടെ ബാലചന്ദ്രകുമാർ ബ്ലാക്ക് മെയിലിങ്ങിനും ഭീഷണിക്കും വേണ്ടിയാണ് ശ്രമിച്ചതെന്നാണ് സാധാര ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുകയെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി തന്റെ കയ്യില്‍ ചില എഡിറ്റഡ് വീഡിയോകള്‍ ഉണ്ടെന്നും ചില ഓഡിയോ ക്ലിപ്പുകള്‍ ഉണ്ട്, തന്റ സിനിമ ചെയ്തില്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ ദിലീപ് അനുഭവിക്കേണ്ടി വരുമെന്നകാര്യം ദാസനെ വിളിച്ച് പറഞ്ഞ് ,ആ ദാസന്‍ ഉള്‍പ്പടേയുള്ള ആളുകളെ കൊണ്ട് ദിലീപിനെ ബ്ലാക്ക് ചെയ്യിക്കാന്‍ ശ്രമിച്ചുവെന്ന് സാധാരണ ആളുകള്‍കള്‍ക്ക് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.
അതോടൊപ്പം തന്നെ ഇല്ലാത്ത പല കാര്യങ്ങള്‍ക്കും ഗൌരവും കൊടുത്ത് കേസ് കെട്ടിപ്പൊക്കുമ്പോള്‍ പൊതുജനം വിശ്വസിക്കും ദിലീപ് കുറ്റക്കാരനാണെന്ന്. കോടതി നാളെ ദിലീപിനെ വെറുതെ വിട്ടാലും അവർ കരുതും കോടതിക്ക് കാശ് കിട്ടിയിട്ടാണ് ചെയ്യുന്നതെന്നും വിചരിക്കും. ഈ കേസ് തന്നെ വിശദമായി നോക്കൂ. നമുക്കൊക്കെ ഒരു ദിവസം എത്രയോ വാട്സാപ്പ് വീഡിയോയും മെസേജും മറ്റുമൊക്കെ വരുന്നു. നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യാറില്ലേ. എന്താണ് ചെയ്യുന്നത് എന്നല്ലേ പ്രാധാന്യം.
വാടസാപ്പില്‍ നിന്നും എന്താണ് ഡിലീറ്റ് ചെയ്തതെന്ന് നമുക്ക് എങ്ങനെ അറിയാന്‍ സാധിക്കും. ഡിലീറ്റ് ചെയ്തത് അദ്ദേഹത്തിന്റെ വീട്ടിലെ വീഡിയോസ് ആണെങ്കിലോ? തന്റെ വക്കീലായ രാമന്‍ പിള്ളക്ക് അയച്ച് ഓഡിയോ ആണെങ്കിലോ. കണ്ടന്റ എന്താണെന്ന് പൊലിസുകാർക്ക് എങ്ങനെ പറയാന്‍ സാധിക്കും . അതുകൊണ്ട് തന്നെ തെളിവുകള്‍ മനപ്പൂർവ്വം ഡിലീറ്റ് ചെയ്തുവെന്നും എങ്ങനെ പറയും.
ദിലീപ് ഫയലുകള്‍ ഡിലീറ്റ് ചെയ്തു. ആ ഫയലിനകത്ത് എന്താണെന്ന് അറിയില്ല. സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് തിരിച്ചെടുക്കാന്‍ പൊലീസിന് ശ്രമിക്കാം. എന്നാലും തെളിവ് നശിപ്പിച്ചു എന്ന് എങ്ങനെ പറയും. ദിലീപിന്റെ ഫോണില്‍ നിന്നും ഏതാനും കണ്ടന്‍ ഡിലീറ്റായി എന്നേയുള്ളു. അതുകൊണ്ട് തന്നെ ദിലീപ് അവിടെ കൃത്രിമത്വം കാട്ടിയെന്ന് പറയാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ഫയലുകള്‍ തിരിച്ചെടുക്കാന്‍ വേണ്ടി തന്നെയാണ് ഫോണുകള്‍ ദിലീപും കൈമാറിയത്. ബാലചന്ദ്ര കുമാർ വർഷങ്ങള്‍ക്ക് മുമ്പ് അയച്ച ഓഡിയോ തിരിച്ചെടുക്കാനായിരുന്നു ശ്രമം. ആ ശ്രമത്തിനിടെ ആവശ്യമില്ലാത്ത സ്വകാര്യ ഫയലുകളൊക്കെ ഡിലീറ്റും ചെയ്ത് കാണും. ഇതൊക്കെ തെളിവുകളാണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന ചോദ്യവും രാഹുല്‍ ഈശ്വർ ആവർത്തിക്കുന്നു
എന്ത് ഫയല്‍ ദിലീപ് ഡിലീറ്റ് ചെയ്തു എന്ന് പൊലീസ് എവിടേയും പറയുന്നില്ല. മഹാഭാരത്തിലെ അശ്വത്വമാവ് കൊല്ലപ്പെട്ടുവെന്നത് പോലത്തെ തന്ത്രമാണ് ഇവിടെ പൊലീസ് നടത്തുന്നത്. മാസങ്ങളായി പുകമറ ക്രിയേറ്റ് ചെയ്യുകയാണ് പൊലീസ്. അതായത് വാദങ്ങള്‍ ഉണ്ടാക്കാനായി പൊലീസ് കഥ മെനയുകയാണ്. ഞങ്ങളുടെ കയ്യില്‍ വിഷ്വല്‍ എവിഡന്‍സ് ഉണ്ടെന്നൊക്കെ പറഞ്ഞിട്ടും കോടതി വിശ്വാസത്തിലെടുത്തോയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.
ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തൽ. അഡ്വ. ബി രാമൻപിള്ളയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദിലീപിൻ്റെ സഹോദരൻ അനൂപാണ് തന്നെ അഭിഭാഷകൻ്റെ അടുത്തെത്തിച്ചതെന്നും ദാസൻ മൊഴിയിൽ പറയുന്നു.
ദിലീപിനെതിരായി വാർത്താ സമ്മേളനം നടത്തും മുമ്പ് ഇക്കാര്യം വാട്സ് ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ദിലീപിനെ ഇക്കാര്യം അറിയിക്കണമെന്ന് പറഞ്ഞെങ്കിലും ഭയം മൂലം അറിയിക്കാൻ കഴിഞ്ഞില്ല. വാർത്താ സമ്മേളനം ഒഴിവാക്കാൻ താൻ അഭ്യർത്ഥിച്ചതായും ദാസൻ്റെ മൊഴിയിൽ പറയുന്നു. 2017 മുതൽ 2020 വരെ ദിലീപിൻ്റെ വീട്ടിലെ ജോലിക്കാരനായിരുന്നു ദാസൻ. ഇക്കാലത്ത് നിരവധി തവണ ബാലചന്ദ്രകുമാർ ദിലീപിൻ്റെ വീട്ടിലെത്തിയിരുന്നതായും മൊഴിയിൽ പറയുന്നു.
ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുളള നിർണായക വെളിപ്പെടുത്തൽ നടത്തിയത് സംവിധായകൻ ബാലചന്ദ്രകുമാറായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ ഇയാൾ സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നു. ഈ സമയത്ത് ദിലീപ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചില നിർണായക കാര്യങ്ങൾ പറയുന്നത് ബാലചന്ദ്ര കുമാർ റെക്കോർഡ് ചെയ്തിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് ദിലീപിനെതിരെ ഗൂഢാലോചനാ കേസ് എടുത്തതും നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചതും.