600 രേഖകള്‍ 84 തൊണ്ടിമുതലുകള്‍.. ആ വമ്പൻ തെളിവുകൾ പുറത്ത്! നിൽക്കക്കള്ളിയില്ലാതെ ദിലീപ് കൽത്തുറങ്കിലേക്കോ? തെളിവുകൾക്ക് മുന്നിൽ നടൻ ഇന്ന് പതറും

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണ പുരോഗതി റിപ്പോർട്ടാണ് കോടതി പരിഗണിക്കുന്നത്. തുടരന്വേഷണ റിപ്പോർട്ടിൽ എന്തെല്ലാം വിവരങ്ങളായിരിക്കും ക്രൈം ബ്രാഞ്ച് നൽകുക എന്നത് കാത്തിരുന്ന് തന്നെ കാണണം. ഒരു കാര്യം ഉറപ്പാണ് ദിലീപിനെ വരിഞ്ഞ് മുറുക്കാനുള്ള പല തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതടക്കമായിരിക്കും ഇന്ന് കോടതിയിൽ സമർപ്പിക്കുക

ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നും ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പറയുന്നത്. ബാലചന്ദ്രകുമാറിന്റെയും ദീലിപിന്റെ മുന്‍ ജോലിക്കാരനായിരുന്നു ദാസന്റെ മൊഴിയും തുടരന്വേഷണ റിപ്പോര്‍ട്ടിലുണ്ട് എന്നാണ് വിവരം. ഈ രണ്ട് ശക്തമായ മൊഴികളുടെ വിശദമായ വിവരം പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കും. ഇപ്പോള്‍ കേസില്‍ എട്ടാം പ്രതിയാണ് ദിലീപ് എങ്കിലും ശക്തമായ തെളിവുകള്‍ തന്നെ കിട്ടിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതുവഴി കൃത്രിമം നടന്നതായി സംശയിക്കണം. ഫോണ്‍ ടാംപറിങ് സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ഹൈക്കോടതിയില്‍ അറിയിച്ചു. ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ വിശദീകരിച്ചു. ഡിലീറ്റുചെയ്ത ചില നിര്‍ണായകവിവരങ്ങള്‍ വീണ്ടെടുക്കാനായി മറ്റുവിവരങ്ങള്‍ വീണ്ടെടുക്കാന്‍ സമയം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെ 210 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. 600ഓളം രേഖകള്‍ പരിശോധിച്ചു, 84 തൊണ്ടിസാധനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. എങ്കിലും പല നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ജനുവരി ആദ്യത്തിലാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ഫെബ്രുവരി 20 വരെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിന് മൂന്ന് മാസം സമയം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മാര്‍ച്ച് ഒന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരമാണ് ഇന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ ഹാജരാക്കും.

കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകരുത് എന്നാണ് ദിലീപിന്റെ ആവശ്യം. വിചാരണയുടെ അന്തിമഘട്ടത്തിലേക്ക് കടന്ന വേളയിലാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. തൊട്ടുപിന്നാലെ പ്രതി സുനില്‍ കുമാറിന്റെ അമ്മയും നിര്‍ണായകമായ ചില കാര്യങ്ങള്‍ പരസ്യമാക്കി. രണ്ടു പേരും അന്വേഷണ സംഘത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് കേസിന്റെ അന്വേഷണം വീണ്ടും ഊര്ജിതമാക്കിയത്

രണ്ടാഴ്ച മുമ്പ് ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും ശബ്ദ സാംപിള്‍ ശേഖരിച്ചിരുന്നു. അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലായിരുന്നു ഇത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വീണ്ടും ദിലീപിന്റെ ശബ്ദ സാംപിള്‍ പരിശോധിച്ചിരുന്നു. നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദിലീപും മറ്റു പ്രതികളും വീട്ടില്‍ വച്ചു കണ്ടു എന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന് ബലമേകുന്ന തെളിവുകളും സംവിധായകന്‍ പോലീസിന് കൈമാറിയിരുന്നു. 20ലധികം ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെയാണ് ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറിയത്. ഈ ശബ്ദ സന്ദേശവുമായി ഒത്തുനോക്കുന്നതിനാണ് ശബ്ദ സാംപിള്‍ ശേഖരിച്ചത്. ഇനി തിരുവനന്തപുരത്തെ ലാബിലേക്ക് സാംപിള്‍ അയക്കും. അവിടെ വച്ചാണ് ഒത്തുനോക്കല്‍. പരിശോധനാ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. പകര്‍പ്പ് അന്വേഷണ സംഘത്തിനും നല്‍കും.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ രണ്ടാം പ്രതിയും ദിലീപിന്റെ സഹോദരനുമായ അനൂപിനെയും, സഹോദരി ഭർത്താവ് സുരാജിനേയും രണ്ടാം തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയിതിട്ടുണ്ട്. രണ്ട് പേരെയും ചോദ്യം ചെയ്തതിന് പിന്നാലെ ദിലീപിനെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച്.

Noora T Noora T :