ദിലീപോ, ക്രൈം ബ്രാഞ്ചോ? കോടതി ആ നീക്കത്തിലേക്ക്, ഉടൻ അത് സംഭവിക്കും!ചങ്കിടിപ്പിന്റെ നിമിഷം ക്രൈംബ്രാഞ്ചിന്റെ രഹസ്യ നീക്കം! എല്ലാം തീർന്നു, നടൻ വിയർക്കും

ദിലീപിന് ഇന്ന് നിർണ്ണായകം…എന്തും സംഭവിക്കാം.. ചങ്കിടിപ്പോടെ ജനപ്രിയ നായകൻ. നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കുകയാണ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണ പുരോ​ഗതി റിപ്പോർട്ടാണ് കോടതി പരി​ഗണിക്കുന്നത്. കേസിന്റെ തുടരന്വേഷണത്തിന് വേണ്ടി കൂടുതൽ സമയം വിചാരണക്കോടതിയൊട് അന്വേഷണ സംഘം ആവശ്യപ്പെടും. കേസ് നടത്തിപ്പിനായി പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും.

ജനുവരിയിലാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന ഒരു മാസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെടാൻ അന്വേഷണ ഉദ്യോ​ഗസ്ഥർ ഒരുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസത്തെ സമയം കൂടി നൽകാൻ വിചാരണക്കോടതി സുപ്രീം കോടതിയോട് തേടിയിട്ടുണ്ട്.

പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നാണ് അധികൃതർ നൽകുന്ന സൂചന. നേരത്തേ കേസിന്‍റെ വിചാരണ ഘട്ടത്തിൽ രണ്ട് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചൊഴിഞ്ഞിരുന്നു. ഇതുവരെ കേസിൽ 203 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇനി കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെയാണ് വിസ്തരിക്കാനുളളത്. നേരത്തെ തുടരന്വേഷണത്തിന് കൂടുതൽ സമയം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ അന്ന് കോടതിയെ അറിയിച്ചത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ദിലീപ് ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധി പറയുന്നത് മാറ്റിയിരുന്നു. ഫെബ്രുവരി 24 -ാം തീയതിയാണ് ദിലീപ് കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസിൽ തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണ്. അന്വേഷണത്തിന്റെ പാളിച്ചകൾ മറച്ചു വെയ്ക്കാനാണ് നിലവിലെ തുടരന്വേഷണം. കേസ് നീട്ടിക്കൊണ്ടു പോകുന്നതിലേക്കുള്ള ശ്രമമെന്നും ദിലീപ് വാദിക്കുന്നു.

എന്നാൽ, കേസിന്റെ തുടക്കം അന്വേഷണത്തിൽ അന്വേഷണ സംഘം ദിലീപിനെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണ് എന്ന വാദം പ്രോസിക്യൂഷൻ തള്ളിയിരുന്നു. കേസ് കോടതി പരിഗണിക്കവേ തുടർ അന്വേഷണം പൂർത്തിയാക്കാൻ ഇനി മൂന്ന് മാസം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകൾ കോടതിക്ക് മുമ്പാകെ മുദ്രവെച്ച കവറിൽ സമർപ്പിച്ചിരുന്നു. ഇനിയും കേസിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം കോടതിയിൽ പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.

എന്നാൽ, അന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കുകയാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കണം എന്നും പ്രോസിക്യൂഷൻ കോടതി അറിയിച്ചിരുന്നു. കേസ് പരിഗണിക്കവേ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യലിന് വിധേയരാകണം എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് എതിരെ ദിലീപ് രംഗത്തെത്തിയത്. തുടരന്വേഷണം റദ്ദാക്കണം. കേസിന്റെ സമയ പരിധി നീട്ടേണ്ട ആവശ്യം ഇല്ല.

അന്വേഷണം തടയണം. തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം എന്നും കോടതിയിൽ ഹർജി സമർപ്പിച്ച് ദിലീപ് വ്യക്തമാക്കിയിരുന്നു. എന്നാൽ കേസിൽ ഇടപെട്ട കോടതി കേസിന് കൂടുതൽ സമയം നീട്ടാൻ ആകില്ലെന്ന് ഫെബ്രുവരി ഇരുപത്തിനാലാം തീയതി വ്യക്തമാക്കിയിരുന്നു. ഈ കേസിന് മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും കേസ് അന്വേഷിക്കുന്നതിലേക്കായി രണ്ടുമാസം സമയം അനുവദിച്ചില്ലെന്നും കോടതി ചോദിച്ചിരുന്നു.

ഒരു വിഷയത്തിൽ മാത്രം അന്വേഷണം നടത്താൻ സമയം നൽകാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ തുടരന്വേഷണം മാർച്ച് 1 – ന് തന്നെ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം നൽകിയിരുന്നത്. എന്നാൽ, അന്വേഷണം മാർച്ച് ഒന്നിനകം പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ചില തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു.

മാർച്ച് ഒന്നിന് തന്നെ, തുടരന്വേഷണത്തിന് റിപ്പോർട്ട് നൽകണമെന്ന് കോടതിയുടെ ആവശ്യത്തിൽ നിന്നും പ്രോസിക്യൂഷൻ വിട്ടു നിന്നു. അതേസമയം, ദിലീപിന്റെ ആവശ്യത്തിന് പിന്നാലെ തുടരന്വേഷണത്തിൽ പ്രതികരിച്ച നടി ഹൈക്കോടതിയിൽ എത്തിയിരുന്നു. കേസിൽ തുടരന്വേഷണം തടയരുതെന്ന് ഹൈക്കോടതിയിൽ നടി അറിയിച്ചു. പ്രതിയുടെ അടുത്ത സുഹൃത്താണ് കേസിൽ വളരെ വേണ്ടപ്പെട്ട വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് എന്നും കോടതിയിൽ നടി വ്യക്തമാക്കിയിരുന്നു.

താൻ ബാംഗ്ലൂരിൽ താമസിക്കുകയായിരുന്നു. ഈ സമയത്താണ് കേസിലെ പുതിയ വെളിപ്പെടുത്തൽ അറിയുന്നത്. കുറ്റപത്രം നൽകിയാലും തുടരന്വേഷണം നടത്താൻ പോലീസിന് സാധിക്കും. കേസിന്റെ ഇര എന്ന നിലയിൽ കേസിൽ ഇടപെടുന്നു. എല്ലാ പ്രതികളെയും മുന്നോട്ടു കൊണ്ടു വരണം. അതാണ് തന്റെ ആവശ്യം. കേസിലെ പ്രതിക്ക് ഒരിക്കലും തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

Noora T Noora T :