നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി ജിന്‍സനെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള ശ്രമം നടത്തിയത് സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നിരുന്നു. ജിന്‍സന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസര്‍ എന്നയാള്‍ വഴി രാമന്‍പിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോയാണ് നേരത്തെ പുറത്തുവന്നത്.
കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജിൻസൺ പല നിര്ണ്ണായക വെളിപ്പെടുത്തലാണ് നടത്തിയത്.
മൊഴിമാറ്റിയാല്‍ 25 ലക്ഷത്തോളം രൂപയും 5 സെന്റ് ഭൂമിയുമാണ് വാഗ്ദാനം ചെയ്തെന്നാണ് ജിന്‍സണ്‍ പറയുന്നത്. കാക്കനാട് ജയിലിലെ തടവുകാരനായിരുന്ന നാസർ എന്നയാള്‍ മുഖേനെ ദിലീപിന് അനുകൂലമായി മൊഴിമാറ്റാനുള്ള ശ്രമമായിരുന്നു നടന്നത്. എന്നാല്‍ എനിക്ക് അതില്‍ താല്‍പര്യം ഇല്ലാതിരുന്നത് കൊണ്ട് അതുമായി മുന്നോട് പോയില്ല. 25 ലക്ഷത്തിന്റെ കാര്യം പുറത്ത് വന്ന ഓഡിയോ ക്ലിപ്പില്‍ കൃത്യമായി പറയുന്നുണ്ട്. ഞാന്‍ അത് വാങ്ങാന്‍ തയ്യാറുള്ള ആളായിരുന്നെങ്കില്‍ ഇരുപത്തിയച്ച് പോരാ മുപ്പതോ അമ്പതോ വേണമെന്ന് പറഞ്ഞേനെ.
നമുക്ക് അത് അങ്ങോട്ട് ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ അവർ പറയുന്ന കാര്യങ്ങളൊക്കെ ഞാന്‍ മൂളി കേള്‍ക്കുകയായിരുന്നു. ദിലീപ് പറഞ്ഞിട്ടാണോ വിളിക്കുന്നത് എന്നൊക്കെ ഞാന്‍ അങ്ങോട്ട് ചോദിച്ച്. ഈ കേസ് അട്ടമറിക്കാന്‍ ഇവർ ഏതൊക്കെ രീതിയിലാണ് സഞ്ചരിക്കുന്നതെന്ന് അറിഞ്ഞിരിക്കാന്‍ വിശദമായി തന്നെ ഞാന്‍ കാര്യങ്ങള്‍ ചോദിച്ചെന്നും ജിന്‍സണ്‍ പറയുന്നു.
എനിക്ക് അറിയാന്‍ സാധിച്ച കാര്യങ്ങള്‍ അതിന്റേതായ സമയങ്ങളില്‍ ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപിന്റെ വക്കീല്‍ രാമന്‍പിള്ളക്ക് നോട്ടീസ് കൊടുത്തതായി വാർത്ത കണ്ടു. അങ്ങനെ നോട്ടീസ് കൊടുക്കണമെങ്കില്‍ പൊലീസിന് എന്തെങ്കിലുമൊക്കെ ബോധ്യമായിട്ടുണ്ടാവില്ലേ. അല്ലെങ്കില്‍ ഇങ്ങനെ നോട്ടീസ് കൊടുക്കില്ലല്ലോയെന്നും ജിന്‍സണ്‍ ചോദിക്കുന്നു.
രാമന്‍പിള്ളയാണോ അതോ അദ്ദേഹത്തിന്റെ ഏതെങ്കിലും ജൂനിയറാണോ വിളിച്ചതെന്ന് ഞാന്‍ പ്രത്യേകം എടുത്ത് ചോദിച്ചു. അപ്പോള്‍ ‘അല്ല രാമന്‍പിള്ള തന്നെയാണ്’ എന്നായിരുന്നു നാസർ പറഞ്ഞത്. ഇക്കാര്യങ്ങളൊക്കെ പുറത്ത് വന്ന ഓഡിയോയിലുണ്ട്. അത് നമ്മള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ല. അയാളുടെ ശബ്ദ സാമ്പിള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂറേക്കൂടെ വ്യക്തമാവുമല്ലോ.
നാസർ ഈ കേസില്‍ സാക്ഷിയൊന്നും അല്ല. നാസറിന് ഈ കേസുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ നാസറിന് വീടില്ല, കിടക്കാന്‍ ഭൂമിയില്ല എന്നൊക്കെ പറഞ്ഞ് ഈ വിഷയത്തിലേക്ക് ഇറങ്ങി അവരെ പോയി കണ്ടാല്‍ എന്തെങ്കിലുമൊക്കെ കിട്ടുമെന്ന് കരുതിയാവും അവരെ പോയി കാണുന്നുത്. അങ്ങനെയായിരിക്കാം ഇയാള്‍ വഴി എന്നെ പിടിച്ചാല്‍ എന്തെങ്കിലും നടക്കുമെന്ന് കരുതുന്നത്. ഒന്നെങ്കില്‍ ഒന്ന്, ആ തെളിവ് ഇല്ലാതാക്കിയാല്‍ കേസിന്റെ ബലം കുറയും.
അങ്ങനെ ഒരോരുത്തരെ പിടിച്ചതാവും. ഈ കേസുമായി ബന്ധപ്പെട്ട ഇരുപതോളം സാക്ഷികള്‍ കുറുമാറിയതായി പറയുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാള്‍ കൂടെ വന്നാല്‍ 21 ആവും അടുത്ത ഒരാള്‍ കൂടെ വന്നാല്‍ 22 ആവും. ഈ കേസില്‍ ഞാനും എന്റെ ഭാര്യയും സാക്ഷിയാണ്. ജയിയില്‍ ഒരു ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് എന്നെ കേസില്‍ സാക്ഷിയാക്കിയതെന്നും ജിന്‍സണ്‍ പറയുന്നു.
എനിക്ക് ജാമ്യം കിട്ടി എന്നും പറഞ്ഞുകൊണ്ട് ഈ ഫോണിലേക്ക് വീട്ടില്‍ നിന്നും ഫോണ്‍ വന്നിരുന്നു. വീട്ടീന്ന് വളിച്ച ആ കോള്‍ എടുത്തത് സുനിയാണ്. ഇതുള്‍പ്പടേയുള്ള കാര്യങ്ങള്‍കൊണ്ടാവാം എന്നേയും ഭാര്യയേയും സാക്ഷികളാക്കിയത്. ഈ അഭിമുഖത്തില്‍ തുറന്ന് പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നേരത്തെ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും ജിന്‍സണ്‍ കൂട്ടിച്ചേർക്കുന്നു.