മമ്മൂക്കയുടെയും ലാലേട്ടന്റെയും അച്ഛനാകണം; ഹരീഷ് പേരടി

വർഷം മുന്നേറുന്തോറും പ്രായം കുറയുകയാണോ എന്ന ചോദ്യവുമായി ആരാധകർ തങ്ങളുടെ പ്രിയതാരത്തിൻ്റെ സെൽഫിക്ക് പിന്നാലെയാണ്. ആരാധകർ മാത്രമല്ല മലയാള സിനിമയിലെ താരങ്ങളെല്ലാം മമ്മൂക്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് വൈറലായി മാറുന്നത്. താരത്തിന്റെ കുറിപ്പ് മമ്മൂട്ടിയുടെ ചിത്രത്തിന് മാത്രമല്ല ഒപ്പം മോഹൻലാലിൻ്റെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് ഹരീഷിൻ്റെ കുറിപ്പ്

ഇവരുടെ കൂട്ടുക്കാരനാവാനും അനിയനാവാനും തനിക് ഇനി വലിയ പ്രയാസമാണെന്നും മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ തന്റെ മുന്നിൽ ഒരു വഴി മാത്രമെയുള്ളുവെന്നും നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങൾ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക എന്നതാണ് അതെന്നും ഹരീഷ് പേരടി കുറിച്ചിരിക്കുന്നു. മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ലെന്നും അവരുടെ അച്ഛനാവണമെന്നുമാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടി കുറിച്ച വാക്കുകൾ ഇങ്ങനെയാണ്. ‘ഇവരുടെ കൂട്ടുക്കാരനും അനിയനുമാവാൻ ഇനി വലിയ പ്രയാസമാണ്…മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ എന്റെ മുന്നിൽ ഒരു വഴി മാത്രമെയുള്ളു..നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങൾ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക… മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം…’. താരത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിന് നിരവധി ആരാധകരാണ് റിയാക്ഷനുകളിടുന്നത്. ഹരീഷ് പേരടിയുടെ അഭിപ്രായത്തെ ശരിവച്ചും അനേകം പേർ എത്തുന്നുണ്ട്

Noora T Noora T :