എന്തൊരു ഹുങ്കാണ്… ഇത് പെരുന്തച്ചന്റെ മകന്‍ പാവയ്ക്കിട്ട് കൊടുത്ത ആ കൊടുപ്പാണ്, മുഖത്ത് നോക്കിയിട്ടുളള നല്ല പ്രഹരം, നീട്ടിയൊരു തുപ്പ്, നമ്മുടെ സമൂഹത്തിന്റെ മുഖത്ത്, കോടതിയുടെ മുഖത്ത്, പോലീസിന്റെ മുഖത്ത്; ദിലീപിനെതിരെ നടൻ പ്രകാശ് ബാരെ

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകള്‍ ദിലീപും കൂട്ടുപ്രതികളും നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുകോടതിക്ക് കൈമാറിയ ആറ് ഫോണുകളിലേയും വിവരങ്ങള്‍ നശിപ്പിച്ചതായാണ് ആരോപണം.

ഇതിന് പിന്നാലെ ദിലീപിനെതിരെ രൂക്ഷമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ പ്രകാശ് ബാരെ. ഇതൊരു ടിപ്പിക്കൽ ദിലീപ് സിനിമ ആണോ എന്നാണ് റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പ്രകാശ് ബാരെ ചോദിച്ചത്

പ്രകാശ് ബാരെയുടെ വാക്കുകൾ ഇങ്ങനെ

മടിയില്‍ കനമുണ്ടെങ്കില്‍ വഴിയില്‍ പേടിയുണ്ടാകും എന്ന് പറയാറുണ്ട്. വഴിയില്‍ നല്ല പേടിയായിരുന്നു ഇത്രയും ദിവസം. പോലീസ് ഫോണ്‍ ചോദിച്ച അന്ന് മുതല്‍ ഈ പേടി തുടങ്ങിയതാണ്. ”ഫോണ്‍ തരില്ല, കോടതിക്കേ കൊടുക്കുകയുളളൂ, ഇനി കോടതി പറഞ്ഞാല്‍ തന്നെയും തങ്ങള്‍ പതുക്കെ മാത്രമേ തരികയുളളൂ, ഞങ്ങള്‍ ബോംബെയിലേക്ക് അയച്ചിട്ടുണ്ട്, ചില പരിപാടികളൊക്കെ അതില്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്, എല്ലാ ഫോണുകളും തരില്ല, ഒന്ന് പിന്നെയേ തരികയുളളൂ” എന്നൊക്കെയാണ്”

”അവസാനം ഫോണ്‍ കൊടുത്തപ്പോള്‍ അത് റീഫോര്‍മാറ്റ് ചെയ്തിട്ടാണ് കൊടുത്തത്. എന്തൊരു ഹുങ്കാണ്. ഇത് പെരുന്തച്ചന്റെ മകന്‍ പാവയ്ക്കിട്ട് കൊടുത്ത ആ കൊടുപ്പാണ്. മുഖത്ത് നോക്കിയിട്ടുളള നല്ല പ്രഹരം. നീട്ടിയൊരു തുപ്പ്. നമ്മുടെ സമൂഹത്തിന്റെ മുഖത്ത് , കോടതിയുടെ മുഖത്ത്, പോലീസിന്റെ മുഖത്ത്. കോടതിയുടെ വിശ്വാസത്തെ മുതലെടുക്കുകയല്ലേ ഇവര്‍ ചെയ്തിരിക്കുന്നത്”.

”നമ്മുടെ സംവിധാനങ്ങളെ അപമാനിക്കുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ‘ഫോണ്‍ വേണം അല്ലേ, ഇതാ തന്നേക്കാം. പക്ഷേ ഞങ്ങള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്തിട്ടാണ് തരിക’. ഇതെന്താണ്? സാധാരണ ഒരു ടിപ്പിക്കല്‍ ദിലീപ് സിനിമയാണോ. എന്തൊരു കഷ്ടമാണ്. അതിനെ ന്യായീകരിക്കാനും ആളുകളുണ്ട്. ദിലീപിന്റെ ജോലി അത് ഡിലീറ്റ് ചെയ്യലാണ്. പോലീസിന്റെ പണി ഡിലീറ്റ് ചെയ്തതിന് ശേഷം അത് കണ്ടുപിടിക്കലാണ് എന്നാണ് വാദം”.

”ഡിലീറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഫയലിലേക്കുളള ആക്‌സസ് ഇല്ലാതാക്കുക എന്നതാണ്. ഫയല്‍ ഇപ്പോഴും അവിടെ തന്നെ കാണും. നല്ലൊരു സ്മാര്‍ട്ട് ആയ വിദഗ്ധന്‍ ഉണ്ടെങ്കില്‍, വേണ്ടുന്നത്ര സമയം കൊടുക്കുകയാണെങ്കില്‍ കണ്ടെത്താനാകും. തന്റെ സുഹൃത്തായ അമേരിക്കയിലുളള ഫോറന്‍സിക് എക്‌സ്‌പേര്‍ട്ട് പറയുന്നത് ഇതിന് മാസങ്ങളോളമാണ് എടുക്കുക എന്നാണ്. കാരണം എത് അത്ര സിംപിള്‍ ആയിട്ടുളള കാര്യമല്ല”.

”വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയുളള ശ്രമകരമായ ജോലി ആണത്. അതിന് മാസങ്ങള്‍ ആണ് വേണ്ടത്. 30ാം തിയ്യതി കൊണ്ട് അത് തീരുമോ, ഇപ്പോള്‍ ചെയ്ത് തീര്‍ത്ത് കൂടെ എന്നൊക്കെ പറയുന്നത് വളരെ ലാഘവത്തോടെ അത് കാണുന്നത് കൊണ്ടാണ്. അവര്‍ക്ക് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഫോണിലുണ്ടെന്ന് ഡിലീറ്റ് ചെയ്തതിലൂടെ തെളിയിച്ചു. ശവപ്പെട്ടിയിലെ അവസാന ആണി അടിച്ചത് പോലെയാണത്”.

”എന്തിനാണ് അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നൊരു നിരീക്ഷണം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അവസാനം കോടതി വരെ അത് പറയുന്ന സ്ഥിതിയിലേക്ക് എത്തി. സാക്ഷികളുടെ മൊഴി മാറ്റല്‍ മുതല്‍ നിരവധി കാര്യങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. തടസ്സപ്പെടുത്തലിന്റെ ഒരു പരമ്പര തന്നെയാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്”.

”ഇത് ദിലീപും ബാലചന്ദ്ര കുമാറും തമ്മിലുളള എന്തോ പ്രശ്‌നം പോലെയാണ് അവതരിപ്പിക്കുന്നത്. അയാളുടെ ഫോണ്‍ പരിശോധിക്കുകയാണെങ്കില്‍ ഇയാളുടെ ഫോണും പരിശോധിക്കണ്ടേ എന്നൊക്കെയാണ്. പക്ഷേ ഇവര്‍ രണ്ട് പേരും തുല്യരല്ല. സാക്ഷി കൊടുത്തിരിക്കുന്ന ഡാറ്റ ശരിയാണോ എന്നതൊക്കെ തുടരന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണ്. അത് അവര്‍ ചെയ്ത് കൊളളും”, പ്രകാശ് ബാരെ പറഞ്ഞു.

Noora T Noora T :