രാമൻപിള്ളയും ദിലീപും കോടതിയിലേക്ക് കുതിക്കുന്നു, ഇന്നത്തോടെ എല്ലാം തീരും! മണിക്കൂറുകൾക്കുള്ളിൽ അത് സംഭവിക്കും…എല്ലാം പൂട്ടിക്കെട്ടുമോ?

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇന്ന് നിർണ്ണായകം. കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്‍റെ വാദം. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കോടതി കഴിഞ്ഞദിവസം ഹരജി പരിഗണിക്കവെ സൂചിപ്പിച്ചിരുന്നു. ദിലീപിൻ്റെ ഹരജിയെ എതിർത്ത് ഇരയായ നടി കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.

നിലവിൽ പുരോഗമിക്കുന്ന വിചാരണ നടപടിക്രമങ്ങൾ നീട്ടികൊണ്ടുപോകാനാണ് തുടരന്വേഷണം വേണമെന്ന ആവശ്യമുയർത്തിയിരിക്കുന്നതെന്നാണ് ദിലീപിന്റെ നിലപാട്. തുടരന്വേഷണത്തിന്റെ പേരിൽ നടപടിക്രമങ്ങൾ അനന്തമായി നീട്ടുന്നതിൽ നേരത്തെ കോടതി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കോടതി നിലപാട് നിർണായകമാവും.

നടിയെ അക്രമിച്ച കേസിൽ മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപ് നൽകിയ ഹരജി നിയമപരമായി നില നിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡി.ജി.പിക്ക് കോടതി നിർദേശം നൽകുകയാണുണ്ടായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എം.വി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനുമെതിരെ കേസെടുത്തിരുന്നത്.

അതേസമയം ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ‍ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ട്. മൊബൈൽ ഫോണുകളിലെ തെളിവുകൾ പൂർണമായും നശിപ്പിച്ചതായാണ് കോടതിയെ അറിയിച്ചത്. ശാസ്ത്രീയ പരിശോധനയിൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചതായി ബോധ്യപ്പെട്ടു. ഫോണുകൾ ഹാജരാക്കാൻ‍ കോടതി നിർദേശിച്ചതിനു പിന്നാലെ ജനുവരി 30നാണ് തെളിവുകൾ നശിപ്പിച്ചത്. തുടരന്വേഷണം റദ്ദാക്കണം എന്ന ദിലീപിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.

നേരത്തെ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് മാർച്ച് ഒന്നിന് സമർപ്പിക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷനും കോടതിയിൽ വ്യക്തമാക്കിയിരുന്നു. ശബ്ദ സാമ്പിൾ പരിശോധനകൾ പൂർത്തിയാക്കാനുണ്ടെന്നും ഇതിനായി കൂടുതൽ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിന്റെ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കണമെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. കേസിൽ എന്താണ് ഇത്ര മാത്രം പ്രത്യേകത എന്ന് ചോദിച്ചുകൊണ്ടാണ് അന്തിമറിപ്പോർട്ട് മാർച്ച് ഒന്നാം തീയതി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഒരാളുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും കോടതി ചോദിച്ചിരുന്നു. ഇതിനെയാണ് പ്രോസിക്യൂഷൻ എതിർത്തത്.

കേസിന്റെ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അപേക്ഷകളിൽ കോടതി തീരുമാനം വൈകിയത് അന്വേഷണത്തെ ബാധിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിനിടെ അന്വേഷണം നീട്ടി കൊണ്ടുപോകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇനി എത്ര സമയം കൂടി വേണമെന്ന് ചോദിച്ചു. ചില ഡിജിറ്റൽ തെളിവുകളുടെ പരിശോധന കൂടി പൂർത്തിയാക്കാനുണ്ടെന്നും അന്വേഷണത്തിന് കോടതിക്ക് സമയപരിധി തീരുമാനിക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എങ്ങനെയും വിചാരണ നീട്ടുകയാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നാണ് കേസിലെ പ്രതിയായ ദിലീപ് കോടതിയിൽ വാദിച്ചത്.

Noora T Noora T :