സട കുടഞ്ഞ് അതിജീവിത, ദിലീപിനെ തൂത്തെറിഞ്ഞ് കോടതി! ആ ആവശ്യം നിറവേറ്റി ഇനി നടിയുമുണ്ടാകും… നടന് കനത്ത പ്രഹരം

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ കക്ഷി കക്ഷി ചേരണമെന്ന നടിയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. തുടരന്വേഷണം ചോദ്യം ചെയ്യാൻ പ്രതിയായ ദിലീപിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്.

തുടരന്വേഷണം വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സർക്കാർ ആവശ്യം തള്ളി വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ തന്നെ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്, ഇത് അംഗീകരിച്ചു.

കേസിലെ പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അപേക്ഷയിൽ അതിജീവിത വ്യക്തമാക്കുന്നു. തന്‍റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കുന്നത് പരാതിക്കാരിയായ തനിക്ക് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കുമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

കേസന്വേഷണത്തിലുണ്ടായ പാളിച്ചകൾ മറച്ചുവയ്ക്കാനാണ് തുടരന്വേഷണമെന്ന് ആരോപിച്ചാണ് ദിലീപ് ഹൈക്കോടതിയിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. തുടരന്വേഷണത്തിനു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നത്. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തനിക്കെതിരായ കേസ് റദ്ദാക്കണമെന്നവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ദിലീപിൻ്റെ അഭിഭാഷകനും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അഡ്വ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയത്. നോട്ടീസിന് രാമൻ പിള്ള മറുപടി നൽകിയിട്ടുണ്ട്. കോട്ടയം ക്രൈം ബ്രാഞ്ച് എസ്പിയാണ് നോട്ടീസ് നൽകിയത്.

Noora T Noora T :