ദിലീപ് പറഞ്ഞതെല്ലാം കളളം? ദിലീപിൻ്റെ ഫോണിൽ പലതുമുണ്ട്..ആ തെളിവുകൾക്ക് മുന്നിൽ! സുരാജ് ക്രൈംബ്രാഞ്ചിന്റെ മുൻപിൽ! എല്ലാം കൈവിട്ട് പോകുമോ?

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ മുഖ്യപ്രതി നടൻ ദിലീപ് അടക്കമുള്ളവരുടെ മൊബൈൽഫോൺ പരിശോധനാഫലം കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ദിലീപിൻ്റെയും സുഹ്യത്തുക്കളുടെയും സൈബർ ഫൊറൻസിക് പരിശോധനാ ഫലത്തിൽ ദിലീപിനെതിരെ തെളിവുകളുണ്ടെന്ന് നിഗമനം.

പോലീസുദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ എടുത്തുപറയത്തക്ക തെളിവുകൾ ലഭിച്ചില്ലെങ്കിലും ദിലീപിൻ്റെ മേൽ സംശയത്തിൻ്റെ കരിനിഴൽ വീഴ്ത്താൻ പര്യാപ്തമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.സംവിധായകൻ ബാലചന്ദ്രകുമാറുമായി ദിലീപിനുള്ള ബന്ധം ആഴത്തിൽ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ഇപ്പോഴുള്ള തെളിവുകൾ അടിസ്ഥാനമാക്കി ദിലീപിനെതിരെ ഗൂഢാലോചനാകുറ്റം ചുമത്താൻ കഴിയുമോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ചിന് സംശയമുണ്ട്. എന്നാൽ ഒന്നുമില്ലാത്തതിനെക്കാൾ ഭേദം എന്തെങ്കിലുമുണ്ടാകുന്നതല്ലേ എന്ന ആശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്.

മൊബൈൽ പരിശോധനാ ഫലത്തിൽ ഒന്നും ഇല്ലായിരുന്നെങ്കിൽ ക്രൈംബ്രാഞ്ച് മേധാവി ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാകുമായിരുന്നു. സർക്കാരിന് മുന്നിൽ മറുപടി പറഞ്ഞ് മടുക്കുന്ന സാഹചര്യം വന്നു ചേരുമായിരുന്നു. ഏതായാലും അത്തരമൊരു സാഹചര്യത്തിൽ നിന്നും ക്രൈംബ്രാഞ്ച് തത്കാലം രക്ഷപ്പെട്ടു.

മൊബൈൽഫോൺ പരിശോധനാഫലം കോടതിയിൽ സമർപ്പിച്ചതോടെ അന്വേഷണ സംഘത്തിനു ലഭിച്ച നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്‍റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. ദിലീപിന്‍റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇന്ന് നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും

ക്രൈംബ്രാഞ്ച് പ്രധാനമായും ആവശ്യപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഒഴികെയുള്ള ഫോണുകളാണു പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച് പരിശോധനയ്ക്ക് അയച്ചത്. ഫോണുകളുടെ കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ കോടതിയുടെ അനുമതിയോടെ ബെംഗളൂരു ഫൊറൻസിക് സയൻസ് ലാബിലേക്ക് അയയ്ക്കേണ്ടിവരും.

മാർച്ച് ഒന്നിനാണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്. ക്രൈംബ്രാഞ്ചിൻ്റെ രണ്ടു സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഒരു ഫോൺ ദിലീപ് ഹാജരാക്കാത്ത സാഹചര്യത്തിൽ അതിന ക ത്താണ് കൂടുതൽ തെളിവെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ചിന് രക്ഷപ്പെടാം. ഹാജരാകാത്ത മൊബൈൽ ഫേൺ ദിലീപ് ഒരിക്കലും ഹാജ രാക്കാൻ സാധ്യതയില്ലെന്ന് ക്രൈംബ്രാഞ്ചിനറിയാം. അത് മുൻകൂട്ടി കണ്ടു കൊണ്ടാണ് ഇങ്ങനെയൊരു ലൂപ് ഹോൾ ക്രൈംബ്രാഞ്ച് സ്ഥാപിച്ചെടുത്തത്.

Noora T Noora T :