ഇന്ന് കൊണ്ട് എല്ലാം തകർന്നടിയുമോ? കോടതിയുടെ ആ ഇടിവെട്ട് തീരുമാനം? കാതോർത്ത് കേരളം നെഞ്ചിടിപ്പോടെ ദിലീപ്, ചങ്കിടിച്ച് ഇര.. എല്ലാ കണ്ണുകളും ഹൈക്കോടതിയിലേക്ക്

നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ഇന്ന് നിർണ്ണായകം. കേസ് അന്വേഷണം ഇനിയും തുടരുമോ അതോ ഇവിടെ വച്ച് നിർത്തുമോ? രണ്ടിലൊന്ന് ഇന്നറിയാം. കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ അന്വേഷണത്തില്‍ പാളിച്ചകളുണ്ടായി, അത് മറച്ച് വയ്ക്കാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ ആക്ഷേപം. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി അന്വേഷണം നടത്താന്‍ ഉണ്ടായിരുന്നില്ല. വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നത്. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, ദിലീപിന്റെ ഹർജിയെ എതിർത്ത് നടി ഇന്ന് കക്ഷി ചേരൽ അപേക്ഷ സമർപ്പിച്ചേക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കക്ഷി ചേരുന്ന കാര്യം നടി കോടതിയെ അറിയിച്ചിരുന്നു. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്നും നടി കോടതിയിൽ അഭ്യര്‍ത്ഥിച്ചിരുന്നു.

തനിക്കെതിരായ വധഗൂഢാലോചന കേസ് റദ്ദാക്കണമെന്നവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍ പിള്ള മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നു ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചിരിക്കുകയാണ്. ഇരുവരും വ്യക്തിവിരോധം തീര്‍ക്കുകയാണ്. ഡിജിപി ബി.സന്ധ്യ, എഡിജിപി എസ്.ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഗൂഢാലോചന നടന്നിരിക്കുന്നതെന്നും ദിലീപ് പറയുന്നു.

ഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള ആറ് കുറ്റാരോപിതര്‍ക്ക് ഹൈക്കോടതി ഫെബ്രുവരി ഏഴിനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് പി.ഗോപിനാഥ് ജാമ്യം അനുവദിച്ചത്. ദിലീപടക്കമുള്ളവര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി അന്വേഷണത്തില്‍ ഇടപെടരുതെന്നും ഉത്തരവില്‍ പറഞ്ഞു.

Noora T Noora T :