ഇനി രക്ഷ അത് മാത്രം, കോടതിയിൽ ഉടൻ അത് സംഭവിക്കും! വലവിരിച്ച് ക്രൈംബ്രാഞ്ച്, എല്ലാം വീണ്ടും സജ്ജം

സിനിമ കഥയെ വെല്ലുന്ന തരത്തിൽ മാസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വധഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം കിട്ടിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. പ്രോസിക്യൂഷൻ വാദങ്ങൾ ഭൂരിഭാഗവും തള്ളിയായിരുന്നു കോടതി വിധി. ഇതിന് പിന്നാലെ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നുമാണ് ദിലീപിന്‍റെ വാദം. ജസ്റ്റീസ് ഹരിപാലിന്‍റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതും തെളിവില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹരജി സമർപ്പിച്ചത്. തനിക്കെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നും ദിലീപ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാനാണ് തന്നെ പ്രതിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തനിക്കെതിരായ ഗൂഢാലോചന നടന്നതെന്നും ദിലീപ് ആരോപിക്കുന്നു. പൊലീസുകാർ വാദികളായ കേസിൽ അന്വേഷണം നീതിയുക്തമായി നടക്കില്ല. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ഹർജിയിൽ ദിലീപ് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട് .

അതേസമയം ഈ ഒരു അവസരത്തിൽ ക്രൈം ബ്രാഞ്ച് നിർണ്ണായക നീക്കം മറുഭാഗത്ത് നടത്തുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. പ്രതികളിൽ ഓരോരുത്തരേയും വ്യത്യസ്ത ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരത്തേ കോടതി നിർദ്ദേശ പ്രകാരം ദിലീപ് അടക്കമുള്ള പ്രതികള്‍ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു

പ്രതികളിൽ ഒരാളായ സുരാജിന് തിങ്കളാഴ്ച്ച ഹാജരാകണമെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിനോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ക്രൈം ബ്രാഞ്ചിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അനൂപ് ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയിരുന്നില്ല. ബന്ധു മരിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹാജാരാകാതിരുന്നത്.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24 ലേക്കു മാറ്റി. മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നെന്നാണ് ദിലീപിന്റെ ആക്ഷേപം. അതേസമയം ദിലീപ് നൽകിയ ഹർജി നിയമപരമായി നില നിൽക്കുന്നതല്ല എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഹർജി നേരത്തെ പരിഗണിക്കവെ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്കു കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില മാധ്യമ സ്ഥാപനങ്ങൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Noora T Noora T :