പ്രണയിച്ചു വിവാഹിതർ ആയ ഇരുവരും സ്നേഹിച്ചു തീരും മുൻപ് തന്നെ പിരിയേണ്ടി വന്നു.. ഇപ്പോഴിതാ ഭാര്യയുടെ അവസാന നാളുകളിലെ കണ്ണു നനയിക്കും വീഡിയോയുമായി ബിജു നാരായണന്‍! ഏറ്റെടുത്ത് സോഷ്യൽമീഡിയ

മലയാളികളുടെ ഇഷ്ട ഗായകനാണ് ബിജു നാരായണന്‍. കഴിഞ്ഞ വർഷമാണ് പ്രമുഖ ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത മരിച്ചത്. അർബുദ ബാധ രോഗമായിരുന്നു ശ്രീലതക്ക് അകാലത്തിൽ മരിക്കാൻ കാരണം ആയത്. ഇപ്പോഴിതാ ഭാര്യയുടെ അവസാന നാളുകളിലെ കണ്ണു നനയിക്കും വീഡിയോയുമായി ബിജു നാരായണന്‍. പ്രണയിച്ചു വിവാഹിതർ ആയ ഇരുവരും സ്നേഹിച്ചു തീരും മുൻപ് തന്നെ പിരിയേണ്ടി വന്നു.

ഇപ്പോൾ ശ്രീലതക്ക് സംഗീത ആദ്രവം അർപ്പിച്ചു കൊണ്ട് ഗായകൻ ബിജു നാരായണൻ എത്തിയിരിക്കുയാണ്.ശ്രീലതക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായിരുന്നു എസ് പി ബാല സുബ്രഹ്മണ്യൻറെ പാട്ടിന്റെ പശ്ചാലത്തിൽ അപൂർവ ചിത്രങ്ങൾ കോർത്തിണക്കി കൊണ്ട് ബിജു നാരായണൻ ചെയ്ത വീഡിയോ ആരാധകർക് അത് നൊമ്പര കാഴ്ച ആയി മാറി.ശ്രീലതയുടെ അവസാന നാളിലെ ചിത്രം കൂടി ഉൾപ്പെടുത്തി കൊണ്ടായിരുന്നു ബിജു നാരായന്റെ സ്നേഹാദരം. ശ്രീ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നു. ശ്രീ… ഇതു നിനക്കുവേണ്ടിയുള്ള എന്റെ സ്‌നേഹാഞ്ജലിയാണ്.

ശ്രീയുടെ ചെറുപ്പകാലത്തെ ചിത്രം മുതല്‍ ഞങ്ങള്‍ക്കൊപ്പമുള്ള അവളുടെ അവസാനദിനങ്ങളിലെ ഫോട്ടോകള്‍ അടക്കം ഉപയോഗിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തില്‍ അവളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എസ്.പി.ബിയുടെ അവള്‍!ക്കേറ്റവും ഇഷ്ടപ്പെട്ട ഗാനവും വിഡിയോ പങ്കുവച്ചുകൊണ്ട് ബിജു നാരായണന്‍ കുറിച്ചു. ഭാര്യയുടെ അവസാന നാളുകളിലെ കണ്ണു നനയിക്കും ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Noora T Noora T :