ദിലീപിനെതിരായ കേസിന് പിന്നിൽ ആ സിനിമാക്കാരൻ! ആവർത്തിച്ച് പറയുന്നു അവതാരകന്റെ ആ ഒരൊറ്റ ചോദ്യം…നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

കൊച്ചിയിൽ നടിയെ കേസും അതിന് പിന്നാലെ വധഗൂഡാലോചന കേസില്‍ ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള സംശയങ്ങളടക്കം ചേർത്ത് കൊണ്ട് മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ ചർച്ച നടക്കുകയാണ്. ദിലീപിനെ പിന്തുണച്ച കൊണ്ട് ചിലർ അഭിപ്രായ പ്രകടങ്ങൾ നടത്താറുണ്ട്. ദിലീപിനെതിരായ ഇപ്പോഴത്തെ കേസിന് പിന്നിൽ പഴയ സിനിമാക്കാരനാണെന്നാണ് നിർമ്മാതാവ് സജി നന്ദ്യാട്ട് പറയുന്നത്.

ഒരു ചാനൽ ചർച്ചയിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. അയാളും ബാലചന്ദ്രകുമാറും ചേർന്നാണ് ഇപ്പോൾ കേസ് കൊണ്ടുവന്നിരിക്കുന്നത്. ദൈർഘ്യമില്ലാത്ത ഓഡിയോകൾ നൽകി ബാലചന്ദ്രകുമാർ തെറ്റിധരിപ്പിക്കുകയാണെന്നും സജി നന്ദ്യാട്ട് ചർച്ചയിൽ ആരോപിച്ചു.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

നിയമം നൽകുന്ന പരിരക്ഷയ്ക്കായി ഏതറ്റം വരേയും പോകുകയെന്നത് ദിലീപിന്റെ അവകാശമാണ്. ദിലീപിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ ഒരുങ്ങുകയാണല്ലോ പ്രോസിക്യൂഷൻ. പക്ഷേ എന്ത് തെളിവെടുത്താണ് പോകുക? അതിസങ്കീർണമായ തെളിവുണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നയാളാണല്ലോ ബാലചന്ദ്രകുമാർ. രണ്ടാമത്തെ കേസ് എടുത്തത് തന്നെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ്. ബാലചന്ദ്രകുമാറും പണ്ട് സിനിമയിൽ ഉണ്ടായിരുന്ന ആളും കൂടിയാണല്ലോ ഈ കേസ് കൊണ്ടുവന്നതെന്ന് സജി നന്ദ്യാട്ട് ആരോപിച്ചു.

ഇതിനിടയിൽ അവതാരകൻ ഇടെപെട്ട് ആരാണ് ആ സിനിമാക്കാരൻ എന്ന് ചോദിച്ചപ്പോൾ
പ്രസവ വാർഡിന് ബ്രാക്കറ്റിൽ സ്ത്രീകൾ എന്ന് എഴുതേണ്ട കാര്യമില്ലല്ലോയെന്നായിരുന്നു സജി നന്ദ്യാട്ടിന്റെ മറുപടി. താൻ അയാളുടെ പേര് പറയില്ലെന്നും തന്നെ അതിന് നിർബന്ധിക്കേണ്ടെന്നും സജി നന്ദ്യാട്ട് ആവർത്തിച്ചു. ബാലചന്ദ്രകുമാറും സിനിമാക്കാരനും ചാനലിൽ വരുന്ന നിയമവിദഗ്ദനും എല്ലാം ചേർന്ന് ഒരു കഥയുണ്ടാക്കി അങ്ങ് പോയി.

ബാലചന്ദ്രകുമാർ വന്നപ്പോൾ എല്ലാവരും വലിയ സംഭവമാക്കി. ഇതൊക്കെ കേട്ടപ്പോൾ ദിലീപ് അകത്ത് പോകുമെന്ന് ഞാൻ ഉൾപ്പെടെ ഭയപ്പെട്ടിരുന്നു. ഈ കാണുന്ന വാർത്തയെല്ലാം സത്യമാണെന്നാണോയെന്ന ആശങ്കയായി പോയി. പിന്നെ നികേഷ് എല്ലാം വൈകീട്ട് ഒരു ‘സഭ’ ചേരുമല്ലോ . അതിലെ ചർച്ചയൊക്കെ കേട്ടപ്പോഴാണ് ആശങ്കപ്പെട്ടത്. പിന്നെ നികേഷിന് ഇക്കാര്യത്തിൽ വാശിയായല്ലോ.
നികേഷ് കുമാർ റേറ്റിംഗിന് വേണ്ടിയാണല്ലോ ഇതൊക്കെ ചർച്ച ചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാരാണ് രാജിവെച്ചത്. അവർക്ക് കോടതിയിൽ പോകാൻ സാധിക്കുന്നില്ലെന്ന്. സർക്കാരിന്റെ അഭിഭാഷകന് കോടതിയിൽ പോകാൻ സാധിക്കുന്നില്ലെന്നൊക്കെ പറഞ്ഞാൽ ജനം വിശ്വസിക്കുമോ? ഇത് അതൊന്നുമല്ല, കോടതി ഏകപക്ഷീയമായി പെരുമാറണം എന്നതാണ്. അതൊക്കെ നടക്കുമോ? അവിടെ വാദിക്കും പ്രതിക്കും ഒരേ അവകാശമാണ്. തെറ്റ് ചെയ്തവനാണെങ്കിൽ ശിക്ഷിക്കപ്പെടണം.

ബാലചന്ദ്രകുമാർ ജനത്തെ കബിളിപ്പിക്കുകയായിരുന്നു. കുറച്ച് കൂടി ദൈർഘ്യമുള്ള ഓഡിയോയുമായിട്ടായിരുന്നു ബാലചന്ദ്രകുമാർ പോകേണ്ടിയിരുന്നത്. ബാലചന്ദ്രകുമാർ നികേഷ് കുമാറിന് എട്ടിന്റെ പണി മുട്ടയ്ക്കകത്ത് തന്നു. നിങ്ങളാരും ബാലചന്ദ്രകുമാർ കൊടുത്ത തെളിവൊന്നും കണ്ടിട്ടില്ല. സത്യത്തിന്റെ ചെറിയ സൂചി അടുത്തൂടെ പോയപ്പോൾ തന്നെ കള്ളങ്ങളുടെ വലിയ ബോംബ് പൊട്ടിപോയി.

ബാലചന്ദ്രകുമാർ നൽകിയതൊക്കെ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ശബ്ദ ശകലങ്ങളാണ്. ദീലീപ് കൊടുത്തത് പോലെ പൂർണ സംഭാഷണമുള്ള ശബ്ദ ശകലം ബാലചന്ദ്രകുമാർ കൊടുക്കട്ടെയെന്നും സജി നന്ദ്യാട്ട് പറഞ്ഞു. എന്നാൽ ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോകളുടെ മുഴുവൻ സംഭാഷണം എന്നാൽ ദിലീപ് എന്തുകൊണ്ടാണ് പോലീസിന് കൊടുക്കാത്തതെന്ന് നികേഷ് ചോദിച്ചു. ദിലീപിന് ഡീറ്റെയ്ൽഡ് സംഭാഷണങ്ങൾ പോലീസിന് നൽകാൻ ഇപ്പോൾ സൗകര്യം ഇല്ലെന്നായിരുന്നു സജിയുടെ മറുപടി. കോടതി പറയുമ്പോൾ ദിലീപ് അതൊക്കെ കൊടുക്കുമെന്നും സജി പറഞ്ഞു.

ദിലീപിന് മടിയിൽ കനം ഇല്ലാത്തതിനാൽ പേടിക്കേണ്ട കാര്യമില്ല. ദിലീപ് വീട്ടിലിരുന്ന് പറഞ്ഞ കാര്യങ്ങളാണല്ലോ ബാലചന്ദ്രകുമാർ പിടിച്ചത്. ഇനി അയാളെ ആരെങ്കിലും വിശ്വസിക്കുമോ? നടി ആക്രമിക്കപ്പെട്ട കേസല്ല ഇപ്പോൾ ചർച്ച. ദിലീപിനിട്ട് എങ്ങനെയെങ്കിലും പണികൊടുക്കാമോയെന്നാണ് ഇപ്പോൾ പലരും ചർച്ച നടത്തുന്നതെന്നും സജി നന്ദ്യാട്ട് ആരോപിച്ചു.

അതേസമയം കേസിന്റെ പല ജഡ്ജ്മെന്റുകളും സജി നന്ദ്യാട്ടും രാഹുൽ ഈശ്വറും ചേർന്നാണോ എഴുന്നതെന്നാണ് തനിക്ക് സംശയമെന്ന് ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകൻ അഡ്വ അജയകുമാർ പരിഹസിച്ചു. കാരണം സജി നന്ദ്യാട്ടൊക്കെ വളരെ ആത്മവിശ്വാസത്തോടെയാണ് കേസിനെ കുറിച്ച് സംസാരിക്കുന്നത്. ആകെ ഒരു ഡിഫൻസ് ഉള്ളത് ഈ കേസിൽ സാക്ഷി പറയാൻ ആരൊക്കെ വരുന്നോ അവരെ അപരാധിക്കലാണ്. അത് നിലവാരം കുറഞ്ഞ പ്രതിരോധമാണ്. അതൊരിക്കലും എടുക്കരുത്. ഓരോ കേസിലും അതിന്റെ സാഹചര്യം അനുസരിച്ചാണ് ഒരു സാക്ഷിയുടെ സ്റ്റാറ്റസും വിശ്വാസ്യതയുമൊക്കെ തിരുമാനിക്കുന്നത്. അത്തരമൊരു അവസ്ഥയിൽ സാക്ഷി പറഞ്ഞ കാര്യങ്ങൾ മാത്രമല്ല,മറ്റ് പല സാഹചര്യ തെളിവുകളും സപ്പോർട്ടീവ് തെളിവുകളും ശാസ്ത്രീയ തെളിവുകളും ചേർത്തെടുക്കണം. അതുകൊണ്ട് തന്നെ സാക്ഷിയെ അപരാധിക്കുന്നത് സജി നന്ദ്യാട്ടിനെ പോലുള്ള ആളുകൾ ശ്രമിക്കരുതെന്നും അജയകുമാർ പറഞ്ഞു.

Noora T Noora T :