ഇത്രയും പബ്ലിസിറ്റിയും, മാസ് എൻട്രിയും…. ഇതുപോലുള്ള ഗുണ്ടാത്തലവൻ മാർക്ക് കിട്ടുമെങ്കിൽ സിനിമയിൽ അഭിനയിക്കണമെന്ന മോഹം മാറ്റിവെച്ച് ഗുണ്ട ആയാലോ എന്ന് ചിന്തിച്ചു പോകുന്നു.. കുറ്റം ചെയ്തവന് പോലീസിനെ കാണുമ്പോൾ ചിരിക്കാൻ തോന്നുന്നുണ്ടെങ്കിൽ അത് നമ്മുടെ എല്ലാവരുടെയും കഴിവുകേട്; പോലീസിനെ വിമർശിച്ച് സൂരജ്

പാടാത്ത പൈങ്കിളി സീരിയലിലെ നായക കഥാപാത്രം ചെയ്തിരുന്ന താരമാണ് സൂരജ് സണ്‍. ദേവന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നെങ്കിലും താരം പിന്മാറുകയായിരുന്നു. ഒരു അപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് പോയതോടെയാണ് സൂരജ് സീരിയലില്‍ നിന്നും മാറുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം സിനിമയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ

സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സൂരജ് കേരള പോലീസിനെ വിമർശിച്ചുകൊണ്ട് കുറിച്ചിരിക്കുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ പോലീസിനെ വെല്ലുവിളിച്ച് മുങ്ങിയ കുപ്രസിദ്ധ ഗുണ്ടാത്തലവൻ പല്ലൻ ഷൈജു പിടിയിലായ വിവരം കഴിഞ്ഞ ദിവസം കേരള പോലീസ് തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോയായി പങ്കുവെച്ചിരുന്നു. നിരവധി കൊലപാതക കേസുകളിലും ഹൈവേ കവര്‍ച്ച കേസുകളിലും പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ പല്ലന്‍ ഷൈജുവിനെ വയനാട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ നിന്ന്കോട്ടക്കല്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം.കെ ഷാജിയും മലപ്പുറം ഡാൻ സാഫ് ടീം പിടികൂടിയെന്നായിരുന്നു പോസ്റ്റ്.

സൂരജിൻ്റെ വാക്കുകൾ;

ഇത്ര നല്ല BGM… പിന്നെ ഇത്രയും പബ്ലിസിറ്റിയും… ഇത്രയും നല്ല മാസ് എൻട്രിയും…. ഇതുപോലുള്ള ഗുണ്ടാത്തലവൻ മാർക്ക് കിട്ടുമെങ്കിൽ. സിനിമയിൽ അഭിനയിക്കണമെന്ന മോഹം മാറ്റിവെച്ച് ഗുണ്ട ആയാലോ.. എന്ന് ചിന്തിച്ചു പോകുന്നു ചില സമയത്ത്…… ഞാൻ പറഞ്ഞത് തമാശയാണ്.. പക്ഷേ ചിന്തിച്ചുനോക്കിയാൽ എന്നെപ്പോലെ ഒരാളെങ്കിലും ചിന്തിച്ചുകാണും….

ഗുണ്ടയും കുറ്റവാളികളും കുറ്റങ്ങളൊക്കെ ഇത്തിരി തമാശയായി കേരള പോലീസ് തന്നെ കാണുന്നതുപോലെ ഈ വീഡിയോകൾ കാണുമ്പോൾ എനിക്ക് തോന്നുന്നു… കുറ്റം ചെയ്തവന് പോലീസിനെ കാണുമ്പോൾ ചിരിക്കാൻ തോന്നുന്നുണ്ടെങ്കിൽ അത് നമ്മുടെ എല്ലാവരുടെയും കഴിവുകേട് തന്നെയാണ്… ചിന്തിച്ചുനോക്കുക.. കുറ്റം ചെയ്യുന്നവനെ അന്ത ഭയം ഇരിക്കണം…. അതല്ലേ വേണ്ടത്.. ചിരിക്കാൻ തോന്നരുത്…

കാപ്പാ നിയമം ചുമത്തി തൃശ്ശൂർ ജില്ലയിൽ നിന്നും നാട് കടത്തിയതിനു സോഷ്യൽ മീഡിയയിലൂടെ ലൈവായി പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ് വരുകയിരുന്നു പല്ലൻ ഷൈജു. മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസ് സിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ ഇൻസ്പെക്ടർ എം കെ ഷാജി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ് ഐ ഗിരീഷ് എം, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ്‌ സലീം പൂവത്തി, കെ.ജെസിർ, R.ഷഹേഷ് കെ സിറാജ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയതെന്ന വിവരം പങ്കുവെച്ച പോസ്റ്റിനു താഴെയാണ് സൂരജ് അഭിപ്രായപ്രകടനവുമായി എത്തിയത്.

Noora T Noora T :