അയാള്‍ തനിക്ക് ഹസ്തദാനം നല്‍കി…പെട്ടെന്ന് തന്റെ കൈയ്യില്‍ എന്തോ വെച്ചതായി മനസിലാക്കി… . ഇത് എന്തിനു വേണ്ടിയാണെന്ന് ചോദിച്ചതോടെ സംവിധായകന്റെ മറുപടി ഞെട്ടിച്ചു; ഗുരുതര ആരോപണങ്ങളുമായി നടി

സിനിമയില്‍ അവസരം നല്‍കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടതായി നടി. മോഡലും നടിയുമായ ദെലാലി മിസ്പ ആണ് ആഫ്രിക്കന്‍ ചാനലിലാണ് തനിയ്ക്ക് നേരിട്ട ദുരനുഭം വെളിപ്പെടുത്തിയത്

ഒരു രംഗത്തിനായി തയ്യാറെടുക്കാന്‍ സംവിധായകന്‍ തന്നോട് പറഞ്ഞു. എന്നാല്‍ സെറ്റില്‍ പോകുന്നതിന് മുമ്പ് അയാള്‍ തനിക്ക് ഹസ്തദാനം നല്‍കി. അയാള്‍ തന്റെ കൈയ്യില്‍ എന്തോ ഇട്ടതായി താന്‍ മനസിലാക്കി. അതൊരു കോണ്ടം ആയിരുന്നു. ഇത് എന്തിനു വേണ്ടിയാണെന്ന് താന്‍ ചോദിച്ചു. അത് സൂക്ഷിച്ച് വച്ച് ഷൂട്ട് കഴിഞ്ഞ് ഒരു ഹോട്ടലില്‍ വച്ച് കാണാമെന്ന് അയാള്‍ പറഞ്ഞു. സെറ്റില്‍ വച്ച് ഒരു സംവിധായകന്‍ ലൈംഗികത വേണമെന്ന് തുറന്നു പറഞ്ഞതായി ആരോപിച്ചു. ആവശ്യം നിരസിച്ചതോടെ സംവിധായകന്‍ തന്റെ വേഷം മറ്റൊരാള്‍ക്ക് നല്‍കിയെന്നും നടി പറഞ്ഞു.

അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതോടെ പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ കാരണമായെന്നും നടി പറയുന്നു.

Noora T Noora T :