ഇന്നലെ രാത്രി 8 മണിയ്ക്ക് ദിലീപ് കുതിച്ചെത്തിയത് അങ്ങോട്ട്! ഒരു മണിക്കൂറോളം സംഭവിച്ചത്! മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് വീണ്ടും..

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപ് ഓടിയെത്തിയത് അഭിഭാഷകനായ ബി രാമൻപിള്ളയുടെ അടുത്തേക്ക്. ദിലീപ് അഭിഭാഷകനായ ബി രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി. സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ നടനൊപ്പമുണ്ടായിരുന്നു.

അഡ്വ. രാമൻപിള്ളയുമായി ദിലീപ് ഒരു മണിക്കൂറോളമാണ് ചർച്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം സുഹൃത്ത് ശരത്തിനൊപ്പമാണ് നടൻ മടങ്ങിയത്. ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് ദിലീപ് അഭിഭാഷകന്റെ കൊച്ചിയിലെ ഓഫീസിലെത്തിയത്. സത്യം ജയിച്ചുവെന്നാണ് ഹൈക്കോടതി വിധിയിൽ രാമന്‍പിള്ള പറഞ്ഞത്.

വധ ഗൂഢാലോചന കേസിൽ ദിലീപ്, അനൂപ്, സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവർക്കാണ് ഇന്നലെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം നൽകിയത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ജാമ്യ ഉപാധികൾ ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് വിധിയിൽ വ്യക്തമാക്കിയിരുന്നു.

ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ എഫ്‌ഐആര്‍ പോലും റദ്ദാക്കാനുള്ള ശ്രമത്തിലാണ്. തനിക്കെതിരെയുള്ള കേസില്‍ അന്വേഷണ സംഘവും പ്രോസിക്യൂഷനും സ്വീകരിച്ച നടപടികള്‍ വ്യക്തതയില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകള്‍ എഡിറ്റ് ചെയ്തതും വ്യക്തതയില്ലാത്തതുമാണ്. ഇവ മിമിക്രിക്കാരെക്കൊണ്ട് റെക്കാഡ് ചെയ്യിച്ചതാണെന്നും പരിശോധിക്കേണ്ടതുണ്ടെന്നും വാദിച്ചു.

അന്വേഷണോദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞെന്നാണ് ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴി. പിന്നീട് മൊഴികളില്‍, എ.ഡി.ജി.പിയായിരുന്ന ബി. സന്ധ്യ, എ.വി. ജോര്‍ജ്, സോജന്‍, സുദര്‍ശന്‍, അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസ് തുടങ്ങിയവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തു. മൊഴികള്‍ കെട്ടിച്ചമച്ചതാണെന്ന വാദത്തിന് ഹൈക്കോടതി പരിഗണന നല്‍കാന്‍ ഇത് കാരണമായി.

എറണാകുളം എം.ജി റോഡില്‍ മഞ്ജു വാര്യരുടെ പേരിലുള്ള മേത്തര്‍ ഹോം ഫ്‌ളാറ്റില്‍ ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍ പറയുമ്പോള്‍ അങ്ങനെയൊരു ഫ്‌ളാറ്റ് ഇല്ലെന്നും ശ്രീകണ്ഠത്ത് റോഡില്‍ ദിലീപിന്റെ പേരില്‍ മേത്തര്‍ ഗ്രൂപ്പിന്റെ മറ്റൊരു ഫ്‌ളാറ്റ് ഉണ്ടെന്നും ഇതിലേക്കാണ് അന്വേഷണ സംഘം കഥ എത്തിക്കുന്നതെന്നും വാദിച്ചു. ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന നടന്നെന്ന ശബ്ദരേഖയും മൊഴിയും തെളിവായി പരിഗണിക്കുമ്പോള്‍ സംഭവസമയം ദിലീപ് മദ്യപിക്കുകയായിരുന്നെന്ന് മൊഴിയില്‍ പറയുന്നുണ്ട്. മദ്യപിച്ചു പറയുന്ന കാര്യങ്ങള്‍ ഗൂഢാലോചനയ്ക്ക് തെളിവാകുമോയെന്ന് കോടതി ചോദിച്ചിരുന്നു. ദിലീപിനെയും കുടുംബത്തെയും മാധ്യമങ്ങളുടെ സഹായത്തോടെ െ്രെകംബ്രാഞ്ച് വേട്ടയാടുന്നെന്നും മാദ്ധ്യമ വിചാരണയാണ് നടക്കുന്നതെന്നും വ്യക്തമാക്കി.

Noora T Noora T :