സന്തോഷിക്കാൻ വരട്ടെ, ദിലീപും കൂട്ടരും ചിത്രാഞ്ജലി ലാബിൽ, നടനെ ഇന്ന് വീഴ്ത്തും.. സടകുടഞ്ഞെണീറ്റ്‌ ക്രൈം ബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഇന്നലെയായിരുന്നു ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചത്. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ക്രൈംബ്രാഞ്ചിന് വലിയ തിരിച്ചടിയാണ്. അതിനാല്‍ തന്നെ അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം.

കേസിലെ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കാനാണ് ക്രൈംബ്രാഞ്ചിനു നിയമോപദേശം. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും കേസിലെ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം തുടരാനാണു നീക്കം.
അതിന്റെ പടിയായി നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് ചിത്രാഞ്ജലി ലാബിലെത്താൻ പ്രതികൾക്ക് നിർദേശം നൽകി.

ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരും ഹാജരാകണമെന്നാണ് ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശം. സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനാണ് പരിശോധന നടത്തുന്നത്.

ശബ്ദസാമ്പിൾ പരിശോധനയ്ക്ക് ഹാജരാവാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ദിലീപിന്റെ വീടിന് മുന്നിൽ ഗേറ്റിൽ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. നോട്ടീസുമായി വീട്ടിൽ എത്തിയപ്പോൾ വീടു തുറക്കാതെ വന്നതോടെയാണ് നോട്ടീസ് പതിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്. ആലുവ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നോട്ടീസ്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരോടാണ് ഹാജരാവാനാവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. കേസിൽ ഇന്നലെ ദിലീപ് അടക്കമുള്ള പ്രതികൾക്ക് കർശന ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വ്യാജമായി കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇതു കോടതിയിൽ സ്ഥിരീകരിക്കാനായ സാഹചര്യത്തിൽ കേസ് റദ്ദാക്കാനും സാധിക്കുമെന്നാണ് പ്രതികളുടെ കണക്കുകൂട്ടൽ.അതേസമയം വധ ഗൂഢാലോചന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ പ്രോസിക്യൂഷൻ നിയമോപദേശം തേടി. മുൻകൂർ ജാമ്യം റദ്ദാക്കണം, കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അപ്പീൽ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് പ്രോസിക്യൂഷൻ വൃത്തങ്ങൾ ഇന്നലെ അറിയിച്ചിരുന്നു.

Noora T Noora T :