പോലീസുകാരെ കൊല്ലാൻ ദിലീപ് ആലോചിച്ചത് മഞ്ജുവിന്റെ ആ ചിത്രമോ? അതോ ‘ദി ട്രൂത്തോ’?ചിത്രത്തിൽ ട്രക്കിടിപ്പിച്ച് കൊല്ലുന്ന ആ രംഗം..എല്ലാം പ്ലാൻ ചെയ്തത് പോലെയോ? കോടതിയിൽ കട്ടയ്ക്ക് വാദിച്ച് പ്രോസിക്യൂഷനും

ദിവസങ്ങൾ നീണ്ട വാദത്തിനിടയിൽ ദിലീപിന്റെ മുൻ‌കൂർ ജാമ്യഹർജിയുടെ ഹൈക്കോടതി വിധി തിങ്കളാഴ്ച വരും. ഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധിക്കു ശേഷം ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാര്‍ പറഞ്ഞത്. 5 പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതാണ് ഓഡിയോ. ഒരുസിനിമയില്‍ അങ്ങനെയുണ്ട്. ആ രീതിയില്‍ കൊല നടപ്പാക്കാമെന്നാണ് ദിലീപ് പറഞ്ഞത്.

അങ്ങനെ വരുമ്പോൾ ആ ചിത്രം ഏതെന്നുള്ള ചർച്ചയും ചൂട് പിടിക്കുന്നുണ്ട്. ദി ട്രൂത്ത് എന്ന മമ്മൂട്ടി സിനിമയെ അനുകരിച്ചെന്ന് പൊലീസ് പറയുമ്പോൾ ഒരു വിഭാഗം മോഹൻലാൽ ചിത്രം വില്ലൻ ആണെന്ന് പറയുകയാണ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസിനെ വകവരുത്താൻ എട്ടാംപ്രതി ദിലീപ് പദ്ധതിയിട്ടത് ദി ട്രൂത്ത് എന്ന മമ്മൂട്ടി സിനിമയെ അനുകരിച്ചെന്ന് പൊലീസ്. 2017 നവംബർ 15ന് ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ച് ദിലീപ് സഹോദരൻ അനൂപിന് നൽകിയ നിർദ്ദേശത്തിലാണ് ട്രൂത്ത് സിനിമയുടെ ഇതിവൃത്തത്തിന് സമാനമായി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തണമെന്ന് പറയുന്നത്.

സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ശബ്ദസാമ്പിളിൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമാ രീതിയിലാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് ബാലചന്ദ്രകുമാറും മൊഴി നൽകിയിട്ടുണ്ട്.പത്മസരോവരത്തിന് പുറമേ, എറണാകുളം രവിപുരത്തെ മേത്തർ അപ്പാർട്ട്‌മെന്റിലും ഓടുന്ന കാറിലുമാണ് ഗൂഢാലോചന നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് കാറിലെ ഗൂഢാലോചനയിൽ ദിലീപ് പറഞ്ഞതായാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ബൈജു കെ. പൗലോസിനോട് സാറും കുടുംബവും സുഖമായി കഴിയുകയാണല്ലേയെന്നും ദിലീപ് പറഞ്ഞിരുന്നു

ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതാണ് ഓഡിയോ. നിർദേശം നൽകുക മാത്രമല്ല, ഒരു സിനിമയെക്കുറിച്ചും ദിലീപ് പരാമർശിക്കുന്നുണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞത്. ഇതിൽ പറഞ്ഞത് വില്ലൻ എന്ന സിനിമയെ കുറിച്ചാണെന്നുള്ള സൂചനയും പുറത്തുവരുന്നുണ്ട്.

2017 ലാണ് വില്ലൻ പുറത്തിറങ്ങിയത്. മഞ്ജു വാര്യരായിരുന്നു നായിക. മാത്യു മാഞ്ഞൂരാൻ എന്ന വിരമിച്ച പോലീസുദ്യോഗസ്ഥനായാണ് ലാൽ ഇതിൽ അഭിനയിച്ചത്. മൂന്നു പേരുടെ കൊലപാതകങ്ങൾ അന്വേഷിക്കാനാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.

നീലിമ മാത്യു എന്ന കഥാപാത്രത്തെയാണ് ഇതിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്. ഇതിൽ മോഹൻലാൽ എന്ന പോലീസുദ്യോഗസ്ഥൻ്റെ ഭാര്യ യായ നീലിമയെയും മകളെയും
ട്രക്കിടിപ്പിച്ച് കൊല്ലുന്ന ഒരു രംഗമുണ്ട്. ഇതേ രീതി തൻ്റെ ശത്രുക്കളായ പോലീസുദ്യോഗസ്ഥരിൽ പ്രയോഗിക്കാനാണ് ദിലീപ് ലക്ഷ്യമിട്ടതെന്ന് കരുതുന്നു. വില്ലൻ സിനിമയുടെ പാറ്റേണിൽ പോലീസുകാരെ കൊല്ലാനായിരുന്നത്രേ പ്ലാൻ.

“ഒരു സിനിമയിൽ അങ്ങനെയുണ്ട്, അതുപോലെ ചെയ്താൽ കുഴപ്പമില്ല എന്ന അർഥത്തിൽ ദിലീപ് സംസാരിക്കുന്നുണ്ട്. ഒരാളെ തട്ടുമ്പോൾ എങ്ങനെ തട്ടണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു.’– ബാലചന്ദ്രകുമാർ മാധ്യമങ്ങളോടു വ്യക്തമാക്കി. ബൈജു പൗലോസിനോടാണ് ദിലീപിന് ഏറ്റവും ശത്രുതയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധിപറയും. രാവിലെ 10.30ന് ജസ്റ്റിസ് പി.ഗോപിനാഥാണ് വിധി പറയുക. ജാമ്യാപേക്ഷയില്‍ ഇരുകക്ഷികളുടെയും വാദം പൂര്‍ത്തിയായി.

ബാലചന്ദ്രകുമാർ പറയുന്നത് ശരിയാണെങ്കിൽ തിങ്കളാഴ്ച ഇതിൻ്റെ വിശദാംശങ്ങൾ പുറത്തുവരും. ദിലീപ് ഇത്തരത്തിൽ പ്രവർത്തിക്കുമെന്നതിൽ ഒരു അത്ഭുതവുമില്ലെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ക്രിമിനൽ സ്വഭാവം ദിലീപിൻെറ സഹചാരിയാണെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.

തനിക്ക് എതിരെ നിൽക്കുന്നവരെയെല്ലാം വക വരുത്താനുള്ള കപ്പാസിറ്റി ദിലീപിനുണ്ടെന്നാണ് ബാലചന്ദ്രകുമാറിൻ്റെ സാക്ഷൃം. വൈരാഗ്യം തീർക്കാൻ ഏതറ്റം വരെയും പോകും. എന്നിട്ട് തൻ്റെ മാത്രം ന്യായങ്ങൾ പ്രവൃത്തിയെ സാധൂകരിക്കും. ഇതാണ് അന്വേഷണ സംഘവും പറയുന്നത്.

മുമ്പും കൊലപാതകങ്ങളിൽ സിനിമകൾ സ്വാധീനിച്ചിട്ടുണ്ട്. ദൃശ്യം സിനിമ നിരവധി കൊലകളെ സ്വാധീനിച്ചിട്ടുണ്ട്. പോലീസുകാരെ കൊല്ലാനായിരുന്നോ അതോ കുടുംബാംഗങ്ങളെ കൊല്ലാനായിരുന്നോ പ്ലാൻ എന്ന് മാത്രം അറിഞ്ഞാൽ മതി.

Noora T Noora T :