ഫോണിന്റെ പൂട്ട് തുറക്കുന്നു! രഹസ്യങ്ങളുടെ ചുരുളഴിയുമോ? ഫോണിൽ കണ്ടത്? ദിലീപിനെ കൊണ്ടേ പോകൂ..നോട്ടീസ് നല്‍കി കോടതി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലിപും കൂട്ടുപ്രതികളും ഹാജരാക്കിയ ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ നല്‍കാന്‍ കോടതി നിര്‍ദേശം. ഇന്ന് അഞ്ചു മണിക്കു മുമ്പായി പ്രതികളോ അഭിഭാഷകരോ നേരിട്ടെത്തി പാറ്റേണ്‍ നല്‍കാനാണ് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. അണ്‍ലോക്ക് പാറ്റേണ്‍ നല്‍കണമെന്ന് ഇന്നലെ ഹൈക്കോടതി പ്രതികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ആലുവ മജിസട്രേറ്റ് കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.എസ്.പി മോഹനചന്ദ്രനാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

കോടതിയനുമതിയോടെ ദിലീപിൻ്റെ ശബ്ദ പരിശോധന നടത്താനും അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ആറു മൊബൈൽ ഫോണുകളാണ് ഇന്നലെ രാത്രി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. ഇവ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് കോടതിതന്നെ തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ടാൽ പ്രതികൾ തടസവാദവുമായി എത്തുമെന്ന് കണക്കുകൂട്ടിയാണ് ഈ നീക്കം

സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ സംഭാഷണത്തിലുളളത് തങ്ങളുടെ ശബ്ദം തന്നെയാണെന്ന് ദിലീവും സഹോദരൻ അനൂപും സഹോദരീ ഭർത്താസ് സുരാജും ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. സംവിധായകൻ റാഫി അടക്കമുളള സുഹൃത്തുക്കളും ശബ്ദം സ്ഥീരീകരിച്ചിരുന്നു. എന്നാൽ പ്രതികളുടെ ശബ്ദം തന്നെയാണിതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിലാണ് ശബ്ദ സാമ്പിൾ ശേഖരിക്കാൻ നടപടി തുടങ്ങിയത്. കോടതിയനുസമതിയോടെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദപരിശോധന നടത്താനാണ് നീക്കം.

Noora T Noora T :