അവസാന നിമിഷം ക്രൈം ബ്രാഞ്ചിന്റെ മിന്നൽ നീക്കം, ദിലീപ് ഊരാക്കുടുക്കിലേക്ക്! കോടതിയിലെ ആ കാഴ്ച ഞെട്ടിച്ചു… വീഡിയോ കാണാം

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഫോണുകള്‍ ആലുവ കോടതിയില്‍ എത്തിച്ചത്. ഫോണുകള്‍ കോടതിയുടെ സ്റ്റോര്‍ റൂമിലേക്ക് മാറ്റി.

പ്രതികളുടെ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടർന്നാണ് ഇത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ നിന്ന് ഫോണുകള്‍ പരിശോധനയ്ക്കായി വാങ്ങാം. ഫോണ്‍ അണ്‍ലോക്ക് ചെയ്യാവുന്ന പാറ്റേണും പ്രതികള്‍ കോടതിയെ അറിയിക്കും.

അതിനിടെ ദിലീപിനെതിരെ പുതിയ നീക്കവുമായി ക്രൈം ബ്രാഞ്ച്. കഴിഞ്ഞ ദിവസം ആലുവ കോടതിയിലേയ്ക്ക് അയച്ച ദിലീപിന്റെ ഫോണുകൾ മജിസ്ട്രേറ്റ് കോടതി നേരിട്ട് തിരുവനന്തപുരം സൈബർ ഫോറൻസിക് ലാബിലേയ്ക്ക് അയയ്ക്കണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തലവനായ എസ് പി മോഹനചന്ദ്രൻ കോടതി ചേംമ്പറിലെത്തി അപേക്ഷ സമർപ്പിച്ചു.

അതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദം ശാസ്ത്രീയമായി പരിശോധിക്കാൻ അനുമതി തേടി അന്വേഷണ സംഘം ഇന്ന് ആലുവ കോടതിയിൽ അപേക്ഷ നൽകും

ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ ശബ്ദം പരിശോധിക്കാനാണ് അനുമതി തേടുക. ഗൂഢാലോചനയ്ക്കുള്ള സുപ്രധാന തെളിവായി ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖകളിലുളളത് ദിലീപിന്റെയും മറ്റുപ്രതികളുടെയും ശബ്ദം തന്നെയാണ് എന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് പരിശോധന.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയ ഫോണുകൾ കോടതി മുഖാന്തിരം ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നാവും അന്വേഷണസംഘം ആവശ്യപ്പെടുക. ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറരുതെന്നും കോടതി മേൽനോട്ടത്തിൽ പരിശോധന വേണമെന്നും പ്രതിഭാഗം നേരത്തേ ആവശ്യപ്പെട്ടി‌രുന്നു. അതിനിടെ, കേസിൽ ദിലീപ് അടക്കമു‌ള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. പ്രതികൾക്ക് കോടതി പ്രത്യേക പരിഗണന നൽകുന്നതായി ആക്ഷേപമുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും ഹർജികൾ പരിഗണിക്കവെ സിംഗിൾ ബെഞ്ച് ഇന്നലെ വാക്കാൻ പറഞ്ഞിരുന്നു.

Noora T Noora T :