അന്തിമ വിധി വരാനിരിക്കെ കൊച്ചിയിലെ ദിലീപിന്റെ ഫ്‌ളാറ്റിലേക്ക് ഇരച്ചെത്തി ക്രൈംബ്രാഞ്ച്! പരിശോധനയിൽ കണ്ടത്? നിർണ്ണായക വഴിത്തിരിവിലേക്ക്..

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഫ്‌ളാറ്റിൽ പരിശോധന. കൊച്ചിയിലെ എംജി റോഡിലെ ദിലീപിന്റെ ഫ്‌ളാറ്റിലാണ് ഗൂഢാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.
ദിലീപിന്റെ ജാമ്യ ഹർജിയിൽ അന്തിമ വരാനിരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് അന്വേഷണ സംഘത്തിന്റെ ഈ നിര്ണായകനീക്കം.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വ്യക്തമായ തെളിവുകളുണ്ടെന്നും ദിലീപിനെ കസ്റ്റഡിയിൽ വേണമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. ഇന്നലെ ഹാജരാക്കിയ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തിലും ഇന്ന് കോടതി തീരുമാനം അറിയിച്ചേക്കും. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് വിചാരണ കോടതി നിർദേശം നൽകി.യിട്ടുണ്ട് ആറ് മാസം കൂടി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. മാർച്ച് ഒന്നിന് മുൻപ് അന്തിമ റിപ്പോർട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി

ഇതിനിടെ ദിലീപിന്റെ ഐടി സഹായിയായ സുഹൃത്ത് സലീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും സലീഷിന്റെ സഹോദരന്റെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിനെ അണിയറപ്രവര്‍ത്തകരെ അന്വേഷണസംഘം കാണും സലീഷിന്റെ അപകടത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് സഹോദരന്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആയിരുന്നു യുവാവിന്റെ മരണത്തെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചത്. സംവിധായകന്‍ ബൈജു കൊട്ടാരക്കരയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു

Noora T Noora T :