ദിലീപിനെ പൂട്ടിക്കെട്ടും, ഇടിത്തീ പോലെ ആ വാർത്ത! ഇരുട്ടി വെളുത്തപ്പോഴേക്കും കഥ മാറി! സൂപ്പർ ക്ലൈമാക്സിലേക്ക്? മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും

ഒ ന്നിന് പുറകെ ഒന്ന് എന്ന് പറയുന്നത് പോലെ ദിലീപിന്റെ പേരിൽ ഓരോ ദിവസവും പുതിയ പുതിയ കേസുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതിപ്പെട്ടപ്പോൾ
ദിലീപ് വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. ഇപ്പോൾ ഇതാ ദിലീപിനെ വീണ്ടും പിടി മുറുക്കിയിരിക്കുകയാണ് ക്രെെം ബ്രാഞ്ച്.

ദിലീപിന്റെ സുഹൃത്തും ഐടി സഹായിയുമായ സലീഷിന്റെ അപകടമരണം ക്രെെം ബ്രാഞ്ച് അന്വേഷിക്കും. സലീഷിന്റെ സഹോദരന്റേയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്‍റെ അണിയറപ്രവര്‍ത്തകരേയും അന്വേഷണം കാണും. സലീഷിന്റെ അപകടമരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. അങ്കമാലി പൊലീസിലാണ് പരാതി നല്‍കിയത്.

ഇപ്പോൾ നടക്കുന്നത് മാധ്യമവിചാരണയാണെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നുംകഴിഞ്ഞ ദിവസം ദിലീപ് കോടതിയിൽ വാദിച്ചിരുന്നു. ഇതിന് പിന്നലെയാണ് ഇടിത്തീ പോലെ സലീഷിന്റെ മരണവും ക്രെെം ബ്രാഞ്ച് അന്വേഷിക്കുന്നത്

കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ചായിരുന്നു സലീഷിന്റെ അപകടം ഉണ്ടായത്. സലീഷ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ വിശ്വസ്ഥനായിരുന്ന സലീഷിന് പല നിര്‍ണായക വിവരങ്ങളും അറിയാമായിരുന്നു എന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഫോണുകളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാനും ദീലീപ് സനീഷിനെ ഉപയോഗിച്ചിരുന്നു എന്നും ആരോപണങ്ങളുണ്ട്. ദിലീപിനെ കാണാന്‍ പോവുന്നു എന്ന് പ്രതികരിച്ചതിന്റെ മൂന്നാം ദിവസം ആയിരുന്നു സലീഷിന്റെ മരണം എന്നും ഇതില്‍ ദൂരൂഹതയുണ്ടെന്നും ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2020 ഓഗസ്റ്റ് 30 ന് തിരുവോണത്തിന്റെ തലേന്ന് ഓണസദ്യക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങും വഴിയാണ് അങ്കമാലി ടെല്‍ക്കിന് സമീപം സലീഷ് ഓടിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായത്. സലീഷീന്റെ കാറിനടുത്ത് കൂടി അമിതവേഗത്തില്‍ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ സ്റ്റിയറിംഗ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ അന്ന് പൊലീസിനോ ബന്ധുക്കള്‍ക്കോ സംശയം തോന്നിയിരുന്നില്ല. സലീഷ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന അനുമാനത്തില്‍ അപകട മരണത്തിനാണ് അന്ന് അങ്കമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകരായ ബാലചന്ദ്രകുമാറും ബൈജു കൊട്ടാരക്കരയും അടുത്തിടെ നടത്തിയ ആരോപണങ്ങളാണ് ഇപ്പോള്‍ ഇത്തരമൊരു പരാതിയുമായി സലീഷിന്റെ ബന്ധുക്കള്‍ രംഗത്തു വരാന്‍ കാരണം. ഒരു ചർച്ചയിലാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സലീഷിന്റെ മരണത്തെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചത്. ഫോണുകളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാനും ദിലീപ് സലീഷിനെ ഉപയോഗിച്ചിരുന്നു എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ദിലീപിനെ കാണാന്‍ പോവുന്നു എന്ന് പ്രതികരിച്ചതിന്റെ മൂന്നാം ദിവസം ആയിരുന്നു സലീഷിന്റെ മരണം എന്നും ഇതില്‍ ദൂരൂഹതയുണ്ടെന്നും ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Noora T Noora T :