നൃത്തസംവിധായിക സരോജ് ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശനിയാഴ്ച്ച മുംബൈ ഗുരു നാനാക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതെ സമയം തന്നെ ഇവർക്ക് കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും ഇവർക്ക് സാധാരണ ശ്വാസതടസമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

മൂന്നു തവണ ദേശീയ പുരസ്‌കാരം നേടിയ നൃത്തസംവിധായികയാണ് സരോജ് ഖാന്‍. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളുടെ നൃത്തസംവിധാനത്തിനായിരുന്നു പുരസ്‌കാരം.

Noora T Noora T :