നിങ്ങൾക്കൊന്നും സംഭവിക്കില്ല.., വേഗം തിരിച്ചുവരണം ജീവിതത്തിലേക്ക് !പ്രാര്‍ത്ഥനയോടെ സിനിമാ ലോകം.. പാമ്പ് കടിച്ച് ബോധം പോകുന്നതിനു മുന്നേ വാവ സുരേഷ് അവസാനമായി പറഞ്ഞത്!

കഴിഞ്ഞ ദിവസം പാമ്പിനെ പിടികൂടി ചാക്കിലേക്ക് കയറ്റാനായി ശ്രമിക്കുന്നതിനിടയിലായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് അദ്ദേഹം ഇപ്പോൾ

അടുത്തറിയുന്നവരെല്ലാം സുരേഷിന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയിലാണ്.വാവാ സുരേഷിനായി പ്രാർത്ഥനയോടെ താരങ്ങളും എത്തിയിട്ടുണ്ട്. ജയറാം, സീമ ജി നായര്‍, സന്തോഷ് പണ്ഡിറ്റ്, ബിനീഷ് ബാസ്റ്റിന്‍,സുബി സുരേഷ്, ലക്ഷ്മി പ്രിയ, നാദിര്‍ഷ തുടങ്ങി നിരവധി പേരാണ് വാവ സുരേഷിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയിട്ടുള്ളത്.

വാവ സുരേഷിന്റെ നില ഗുരുതരമാണെന്ന് കേള്‍ക്കുന്നു, ഈ നല്ല മനുഷ്യന്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥിക്കാമെന്നായിരുന്നു സുബി സുരേഷ് കുറിച്ചത്. വാവ സുരേഷേട്ടന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു ബിനീഷ് ബാസ്റ്റിന്റെ പോസ്റ്റ്. ഒന്നും സംഭവിക്കില്ല, ഒരുപാടുപേരുടെ പ്രാര്‍ത്ഥനയുണ്ട് സഹോദരാ, പടച്ചവനെ എന്റെ പ്രിയ സഹോദരനെ കാക്കണേയെന്നായിരുന്നു നാദിര്‍ഷ കുറിച്ചത്.

വാവ സുരേഷിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമുള്ള പോസ്റ്റുമായാണ് സീമ ജി നായരെത്തിയത്. പ്രാര്‍ത്ഥനയോടെ, വേഗം തിരിച്ചുവരണം ജീവിതത്തിലേക്ക്. കഴിഞ്ഞ ദിവസവും ഞാന്‍ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്, അപ്പോള്‍ പറഞ്ഞു എല്ലാവര്‍ഷവും ഇങ്ങനെ പ്രശ്‌നം ഉണ്ടാവുമെന്ന്, പക്ഷേ, പ്രാര്‍ത്ഥനയോടെ എന്നായിരുന്നു സീമ ജി നായര്‍ കുറിച്ചത്.

പാമ്പിനെ പിടികൂടുന്നതിന് ഇടയിൽ കടിയേറ്റു ചികിത്സയിൽ കഴിയുന്ന സുരേഷേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മളിൽ ആർക്കും ഇല്ലാത്ത കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു . സമൂഹത്തിനു ഇദ്ദേഹത്തെ ആവശ്യമുണ്ട് . ശാസ്ത്രീയമായി, സുരക്ഷിതമായി പരിക്ക് പറ്റാത്ത രീതിയിൽ പാമ്പിനെ പിടിക്കാൻ ഉള്ള മാർഗങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ന് നിലവിൽ ഉണ്ട്. ഭാവിയിൽ എങ്കിലും പാമ്പിനെ പിടിക്കുവാൻ പോകുമ്പോൾ കൂടുതൽ സ്വയം സുരക്ഷാ കൂടി നോക്കി ചെയ്യണം എന്ന് അപേക്ഷിക്കുന്നു . പ്രാർത്ഥനകളോടെ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് കുറിച്ചത്. ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥന കൂടെയുണ്ട് എന്നായിരുന്നു ജയറാം എഴുതിയത്.

കോട്ടയം കുറിച്ചിയിൽ പിടികൂടിയ മൂർഖനെ ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. കടിയേറ്റിട്ടും പതറാതെ വാവ സുരേഷ് മൂർഖനെ പ്ലാസ്റ്റിക് ടിന്നിലാക്കിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് തിരിച്ചത്.വലുതുകാലിലെ തുടയിലാണ് വാവ സുരേഷിന് കടിയേറ്റത്. ഏറെ നിമിഷം പാമ്പ് കടിച്ചുപിടിച്ചു. മനസ് പതറാതെ സുരേഷ് പാമ്പിനെ പണിപ്പെട്ട് വലിച്ചെടുത്തു.പിടിവിട്ടപ്പോൾ പാമ്പ് നിലത്തേക്കാണ് വീണത്. കാഴ്ചക്കാരായി ഉണ്ടായിരുന്നവർ നാലുപാടും ചിതറിയോടി. ധൈര്യം കൈവിടാതെ വാവസുരേഷ് മൂർഖനെ വീണ്ടും പിടികൂടി. ചാക്കിനുപകരം ടിൻ കിട്ടുമോയെന്ന് നാട്ടുകാരോട് ചോദിച്ചു. ആരോ കൊടുത്ത ടിന്നിലേക്ക് പാമ്പിനെ ഇട്ടശേഷം കാറിൽ കയറി.

യാത്രക്കിടെയെല്ലാം അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ‘എന്റെ കണ്ണ് മറിയുന്നു, മയങ്ങിപ്പോകുകയാണ്, എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാർ വിട്ടോ’-ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വാവ സുരേഷ് പറഞ്ഞു. എത്ര സമയം കൊണ്ട് ആശുപത്രിയിലെത്തുമെന്നും അദ്ദേഹം ഒപ്പമുള്ളവരോട് ചോദിച്ചുകൊണ്ടിരുന്നുവെന്ന് കുറിച്ചി സ്വദേശി സുധീഷ്ഭവനിൽ സുധീഷ്‌കുമാർ പറയുന്നു.

ഇന്നലെ വൈകിട്ട് 4 15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് കടിക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ വാവ സുരേഷ് ചാക്കിലേക്ക് തന്നെ മാറ്റി. അതിനുശേഷം കാറിൽ വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെയാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആണ് ആദ്യം പ്രവേശിപ്പിച്ചത്. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് വാവ സുരേഷിന് ചികിത്സ നൽകിയത്. മൂർഖൻ പാമ്പിന്‍റെ വിഷമായതിനാൽ തന്നെ വേഗത്തിൽ തലച്ചോറിലേക്ക് എത്തുകയായിരുന്നു എന്നും ഡോക്ടർമാർ വിലയിരുത്തി.

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയമിടിപ്പും രക്ത സമ്മർദവും സാധാരണ ഗതിയിൽ ആയി. ഇന്നലെ തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലാണ് സുരേഷിന്‍റെ ചികിത്സ.

Noora T Noora T :