ദിലീപിന്റെ അടവ് വിജയിച്ചില്ല! കാവ്യയേയും ഫോണിനേയും ഉടൻ പൊക്കും? രഹസ്യങ്ങളുടെ ചുരുളഴിയുന്നു, വീണ്ടും ഞെട്ടിച്ച് ബാലചന്ദ്രകുമാർ, പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം നടന്‍ ദിലീപും ഭാര്യ കാവ്യാ മാധവനും വേങ്ങരയില്‍ എത്തി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന് അമ്പത് ലക്ഷം രൂപ കൈമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ബാലചന്ദ്രകുമാർ നടത്തിയിരുന്നു. ജാമ്യത്തില്‍ ഇറങ്ങി പത്ത് മാസം പിന്നിട്ട ശേഷമാണ് ഇരുവരും വേങ്ങരയില്‍ എത്തി പണം കൈമാറിയത്. മലപ്പുറം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണിത്. രാഷ്ട്രീയ നേതാവിന്റെ ഭാര്യയും മക്കളോടൊപ്പം ചിത്രവും എടുത്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനകം പുറത്ത് വരുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തൽ കൂടെ അദ്ദേഹം നടത്തിയിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഫോണും പരിശോധിക്കണമെന്ന് ബാലചന്ദ്രകുമാര്‍. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് അധികം ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണ്. വേങ്ങര സംഭവം നടക്കുമ്പോഴും ദിലീപ് ഉപയോഗിച്ചിരുന്നത് കാവ്യയുടെ ഫോണാണെന്ന് ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം പറയുകയാണ്

ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെയിരുന്നു

”കേസില്‍ നിര്‍ണായകമായ ഫോണുകള്‍ ഏത് കാലഘട്ടത്തില്‍ ഉപയോഗിച്ചു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് അധികവും ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണ്. 2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഉപയോഗിച്ച ഫോണ്‍ കിട്ടിയാല്‍ അതില്‍ നിന്ന് ഒരുപാട് വിവരങ്ങള്‍ ലഭിക്കും. ഇപ്പോള്‍ എല്ലാവരും ദിലീപിന്റെ ഫോണിന്റെ പിന്നാലെയാണ്. സഹോദരി ഭര്‍ത്താവിന്റെ ഫോണിന്റെയും അനുജന്റെ ഫോണിന്റെ പിന്നാലെയാണ്. കാവ്യയുടെ ഫോണും ഒരുപാട് കാലം ദിലീപ് ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിച്ച് കൊണ്ടിരിക്കുന്നുണ്ട്. വേങ്ങര സംഭവം നടക്കുമ്പോഴും ദിലീപ് ഉപയോഗിച്ചിരുന്നത് കാവ്യയുടെ ഫോണാണ്. ഈ ഫോണിന്റെ വിവരങ്ങളെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. വേങ്ങര ഡീല്‍ നടന്നതും സുരാജിന്റെയും അനൂപിന്റെയും ഫോണിലൂടെയാണ്, 2017 സെപ്തംബര്‍ മാസത്തില്‍. അതുകൊണ്ട് ഏതെങ്കിലും ഏഴ് ഫോണുകള്‍ പരിശോധിച്ചത് കൊണ്ട് കാര്യമില്ല. ഈ കാലഘട്ടങ്ങളിലെ ഫോണുകള്‍ കണ്ടെത്തണം, കാലഘട്ടം പ്രധാനപ്പെട്ടതാണ്. കാവ്യയുടെ ഫോണും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു

അതേസമയം അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ആറു മൊബൈൽ ഫോണുകൾ നാളെ രാവിലെ 10.15 മുമ്പ് മുദ്രവച്ച പെട്ടിയിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. ഫോറൻസിക് പരിശോധനയ്ക്കായി ഏത് ഏജൻസിക്ക് നൽകണമെന്നതടക്കമുള്ള കാര്യങ്ങൾ നാളെ പരിഗണിക്കുമെന്ന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് വ്യക്തമാക്കി.

ഉപഹർജിയിലൂടെ ഏഴ് ഫോണുകളാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ദിലീപിന്റേതെന്നു ചൂണ്ടിക്കാട്ടിയ നാലു ഫോണുകളിൽ ഒന്ന് ഏതു കമ്പനിയുടേതാണെന്നുപോലും വ്യക്തമാക്കിയിട്ടില്ലെന്നും അങ്ങനെയൊന്നിനെക്കുറിച്ച് അറിയില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള വാദിച്ചു. അന്വേഷണ സംഘം നേരത്തെ ഇത് ആവശ്യപ്പെട്ടിരുന്നില്ലെന്നും ബോധിപ്പിച്ചു. തുടർന്നാണ് ഇതൊഴികെയുള്ളവ ഹാജരാക്കാൻ ഉത്തരവിട്ടത്.

Noora T Noora T :