അപ്രതീക്ഷിത നീക്കം, ദിലീപിനെതിരെ പുതിയ എഫ്‌ഐആര്‍! ഇന്ന് വളഞ്ഞിട്ട് പൂട്ടും?കൈവിട്ട കളികള്‍..

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രാവിലെ 10.15ന് ആണ് വാദം കേൾക്കുക. സ്പെഷൽ സിറ്റിങ് നടത്തിയാണ് കേസ് പരിഗണിക്കുക. എല്ലാ കേസ് പോലെ തന്നെയാ് ഈ കേസും. പ്രാധാന്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അധികം സമയം വാദത്തിന് എടുക്കും എന്നുള്ളതു കൊണ്ടാണ് കേസ് മാറ്റുന്നതെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു

ഒന്നു മുതൽ ആറു വരെ പ്രതികളായ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് ജി. നായർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷകൾ നൽകിയത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇവരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടി ചുമത്തി അന്വേഷണസംഘം എഫ്. ഐ.ആർ ഭേദഗതി ചെയിതിട്ടുണ്ട് . ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കൊലപാതകത്തിനു ഗൂഢാലോചന നടത്തിയെന്ന് വ്യക്തമായതോടെയാണ് ഈ കുറ്റം കൂടി ചുമത്തുന്നതെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രൻ ആലുവ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്‌ കോടതിയിൽ റിപ്പോർട്ട് നൽകി. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേർത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപോർട്ടും നൽകിയിരുന്നു.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാൽ നിയമത്തിന്‍റെ പിടിയിൽ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപിന്‍റേതും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേർത്തതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.

നടിക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ക്വട്ടേഷൻ നൽകിയ സംഭവം ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ആദ്യത്തേതായിരിക്കുമെന്നും നടൻ ദിലീപാണ് ഇതിന്റെ മുഖ്യ സൂത്രധാരനെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണോദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതി ക്രിമിനൽ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യത്തേതും സമാനതകളില്ലാത്തതുമാണ്. അന്വേഷണോദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണ്ണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. സത്യം പുറത്തു കൊണ്ടുവരാൻ ദിലീപിനെ ഉൾപ്പെടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. അന്വേഷണത്തിൽ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളവരാണ് പ്രതികൾ. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്ന സൂചനയാണ് തെളിവുകൾ നൽകുന്നത്. ഇതു സാധാരണ ഗൂഢാലോചനക്കേസല്ല. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും-സ്റ്റേറ്റ്മെന്റിൽ പറയുന്നു

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുടെ ഓരോ ഘട്ടത്തിലും ദിലീപ് നിയമനടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും നിസ്സാരവും ബാലിശവുമായ പരാതികളുമായി കോടതിയിലെത്തിയെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അതോടൊപ്പം വിചാരണക്കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയ 57 ഹർജികളുടെ വിവരങ്ങളും പട്ടിക തിരിച്ച് സ്റ്റേറ്റ്മെന്റിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പിനു വേണ്ടി ദിലീപ് ഹർജി നൽകിയതിനെയും അന്വേഷണ സംഘം വിമർശിക്കുന്നു. തന്റെ എതിർവാദത്തിനായി ദൃശ്യങ്ങളുടെ പകർപ്പു വേണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ കൈവശപ്പെടുത്താനുള്ള ഹീനമായ പ്രവർത്തനങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളിൽ നിന്ന് വ്യക്തമാകുന്നത്. നിയമപരമായി ദൃശ്യങ്ങൾ കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യാനായിരുന്നു ഇത്.. കേസിലെ രണ്ടു സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആറുകളുടെ പകർപ്പും മൊഴികളും ഹാജരാക്കിയിട്ടുണ്ട്.

Noora T Noora T :