ആരോഗ്യ നില മോശം, ബാഹുബലി താരത്തെ ആശുപതിയിൽ പ്രവേശിപ്പിച്ചു; പ്രാർത്ഥനയോടെ ആരാധകർ

ബാഹുബലിയിൽ കട്ടപ്പയെ അവതരിപ്പിച്ച തമിഴ് നടൻ സത്യരാജിനെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താരത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് പൊസിറ്റീവായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സത്യരാജ് വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയോടെ ലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്ത ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെകുറിച്ച് വ്യക്തമായ വിവരങ്ങൾ ഇനിയും ആശുപത്രി അധികൃതരോ കുടുംബവുമോ പുറത്തുവിട്ടിട്ടില്ല. മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സത്യരാജിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആരാധകര്‍ ഒന്നടംങ്കം പ്രാര്‍ത്ഥനയിലാണ്. 67കാരനായ സത്യരാജ് ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള നടന്മാരിൽ ഒരാളാണ്.

സത്യരാജിന് പുറമേ മലയാളി സംവിധായകൻ പ്രിയദർശനും കൊവിഡ് പൊസിറ്റീവായി. അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ചു. പ്രിയദർശന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. . മഹേഷ് ബാബു, തൃഷ, സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കും അടുത്ത ദിവസങ്ങളായി കോവിഡ് ബാധിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്നാണ് തൃഷ കഴിഞ്ഞ ദിസവം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.

Noora T Noora T :