അന്വേഷണം ആ വഴിയ്ക്ക്… കുതിച്ചെത്താനൊരുങ്ങി അന്വേഷണ സംഘം…അന്ന് ശബ്ദം കൂട്ടിയതൊക്കെ മറ നീക്കി പുറത്തേക്ക്… നിർണ്ണായക വഴിത്തിരിവിലേക്ക്! ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമോ?

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നിർണ്ണായക വഴിത്തിരിവിലേക്ക്….കൊച്ചിയിലെ ഒരു റെക്കോർഡിങ് സ്‌റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപ് കൊച്ചിയിലെ റെക്കോർഡിങ് സ്‌റ്റുഡിയോയിൽ ഇരുന്ന് കണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്‌ദം സ്വന്തം ടാബിൽ റെക്കോർഡ് ചെയ്‌തത്‌ ബാലചന്ദ്ര കുമാർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നീക്കം. രഹസ്യമൊഴിയിൽ പോലീസ് നിയമോപദേശം തേടി.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളിലെ ശബ്ദം ദിലീപ് സ്റ്റുഡിയോയിൽ കൊണ്ടുപോയി വർദ്ധിപ്പിച്ചതായി ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തൽ നടത്തിയത്. അന്വേഷണ സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പൾസർസുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപ് തന്റെ മുന്നിലിരുന്ന് കണ്ടിരുന്നു. ഈ ദൃശ്യങ്ങളുടെ ഒറിജിനൽ ശബ്ദത്തിന് വ്യക്തത കുറവായിരുന്നു. അതിനാൽ ദൃശ്യങ്ങളുടെ ശബ്ദം സ്റ്റുഡിയോയിൽ കൊണ്ടുപോയി യഥാർത്ഥ ശബ്ദത്തിന്റെ 20 ഇരട്ടിയായി വർദ്ധിപ്പിച്ചു. തുടർന്നാണ് ദൃശ്യങ്ങൾ കണ്ടതെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തോട് പറഞ്ഞത്. പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണണോയെന്ന് ചോദിച്ച് ദൃശ്യങ്ങൾ കാണാൻ തന്നെയും ദിലീപ് ക്ഷണിച്ചിരുന്നു. ഭയവും സങ്കടവും തോന്നിയതു കൊണ്ടാണ് ദൃശ്യങ്ങൾ കാണാൻ തയ്യാറാകാതിരുന്നത്. ദിലീപിനോട് കടുത്ത അമർഷം തോന്നിയിരുന്നു. ഇതേ തുടർന്നാണ് ടാബിൽ ഇതിന്റെ ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്ദം പകർത്തിയതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. ഈ ശബ്ദത്തിന്റെ പകർപ്പ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് റെക്കോർഡിങ് സ്‌റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത്

അതേസമയം നടി ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് നേതൃത്വത്തിലുള്ള പ്രത്യേക സംഘം തന്നെ ഇറങ്ങി കഴിഞ്ഞു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐ.ജി കെ. ഫിലിപ്പ് എസ്.പിമാരായ കെ സുദര്‍ശന്‍, എംജി സോജന്‍ എന്നിവർ ഉൾപ്പെടുന്ന സംഘം അന്വേഷണ സംഘത്തിലുണ്ട്.

അതോടൊപ്പം ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. തുടരന്വേഷണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യക സംഘത്തിന്‍റെ യോഗം കൊച്ചിയിൽ ആരംഭിച്ചു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പൊലീസ് ക്ലബിലാണ് യോഗം ചേരുന്നത്. ദിലീപ്, മുഖപ്രതി സുനിൽ കുമാർ, വിജീഷ് അടക്കമുള്ള പ്രതികൾക്ക് ഉടൻ നോട്ടീസ് നൽകിയേക്കും. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ബുധനാഴ്ച്ച രേഖപ്പെടുത്തും.

Noora T Noora T :