അപ്രതീക്ഷിത കളികൾ, നടിയെ ആക്രമിച്ച കേസിൽ ലോകോത്തര ട്വിസ്റ്റ് ! അവസാന നിമിഷം സംഭവിച്ചത്.. സുപ്രീം കോടതിയെ ഞെട്ടിച്ചു

കേരളത്തെ ആകെ അമ്പരപ്പിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്. കേസുമായി
ബന്ധപ്പെട്ട് നടൻ ദിലീപിന് ഇന്ന് നിർണ്ണായക ദിവസമായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിൽ സമർപ്പിച്ച ഹർജി നടൻ ദിലീപ് പിൻവലിച്ചു. കേസിലെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്.

കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ താൻ ഇരയാണെന്നും ക്വട്ടേഷൻ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹർജിയിൽ പറഞ്ഞിരുന്നത്. ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരഗിണിക്കാനിരിക്കെയാണ് ഇന്ന് ദിലീപ് ഹർജി പിൻവലിച്ചത്.

ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവിൽ നാല് തവണയുണ്ടായ ജാമ്യനിഷേധനത്തിന് ശേഷം അഞ്ചാം തവണ ദിലീപിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. 85 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ ദിലീപിൻറെ ഒരു വെളിപ്പെടുത്തൽ ശ്രദ്ധേയമാണ്. അക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞിരുന്നു. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോൾ ഓർക്കണമെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു. എന്നാൽ വൻ വിവാദങ്ങളിലേക്ക് ഈ പ്രസ്താവന പോയിരുന്നു.സിനിമാ രംഗത്ത് ഉളള നിരവധി പേർ നടിയെ ആക്രമിച്ച കേസില്‍ സാക്ഷി പട്ടികയില്‍ ഉണ്ട് . വിസ്താരത്തിനിടെ നടി ഭാമ, ബിന്ദു പണിക്കര്‍ അടക്കമുളളവര്‍ കൂറ് മാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. ഏറ്റവും ഒടുവിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനും ദിലീപിന്റെ ഡ്രൈവറും കൂറ് മാറി പ്രതിഭാഗത്തിനൊപ്പം ചേരുകയുണ്ടായി.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യം ഉളളതായി സിനിമാ രംഗത്തുളള പലരും വെളിപ്പെടുത്തിയിരുന്നു. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായ സംഭവം നേരത്തെ അന്വേഷണ സംഘത്തിന് മൊഴി കിട്ടിയിരുന്നു . താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പ് കൊച്ചിയില്‍ വെച്ച് നടന്നപ്പോള്‍ ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായ സംഭവത്തിന് കാവ്യ അടക്കമുളള ചിലർ സാക്ഷിയായിരുന്നു എന്നാണ് മൊഴി ലഭിച്ചത്. കേസില്‍ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. നടന്‍ ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരമാണ് അവസാന ഘട്ടത്തില്‍ എത്തിയത്.

എറണാകുളത്തെ വിചാരണക്കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. , കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തെ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു . ഇതേ തുടർന്ന് നടി പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഫെബ്രുവരി 19 ന് നടിയെ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാൻ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്.

. ഒളിവിലായിരുന്ന പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും ഫെബ്രുവരി 23 നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത്. ജഡ്ജി ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ഇവർ കീഴടങ്ങാനെത്തിയത്. ഈ സാഹചര്യം പൊലീസിന് തുണയായി. അറസ്റ്റിലായ പൾസർ സുനി 50 ലക്ഷം രൂപയ്ക്ക് കൊട്ടേഷനെടുത്തതാണെന്ന് ഫെബ്രുവരി 24 ന് മൊഴിനൽകി. ഫെബ്രുവരി 25 ന് പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിഞ്ഞു. മാർച്ച് 3 കൂടുതൽ അന്വേഷണം നടത്തണമെന്നു പൊലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങുകയായിരുന്നു.

ജൂൺ 29 ന് ഇരയേയും വേട്ടക്കാരനെന്ന് ആരോപിക്കപ്പെട്ട ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന വിചിത്ര നിലപാടുമായി ‘അമ്മ’ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകർക്കുനേരെ ‘അമ്മ’ അംഗങ്ങൾ ആക്രോശിക്കുകയും ചെയ്തു.ഈ സംഭവത്തിൽ താരങ്ങളുടെ സംഘടനയോട് ജനമനസ്സുകളിൽ വിള്ളൽ വീഴ്ത്തുകയും, വൻ വിവാദത്തിനും, ചർച്ചയ്ക്കും തിരി കൊളുത്തുകയും ചെയ്തു.

Noora T Noora T :