മരയ്ക്കാര്‍ ടെലഗ്രാമില്‍, കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റില്‍

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫാണ് പിടിയിലായത്. കോട്ടയം എസ്പി ഡി. ശില്‍പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതി സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് മരക്കാറിന്റെ വ്യാജ പതിപ്പ് അപ്ലോട് ചെയ്തത് പ്രചരിപ്പിച്ചത്. നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ് സെറ്റ് വെച്ച് കേള്‍ക്കണമെന്നും എഴുതിയ കുറിപ്പോടെയാണ് ഇയാള്‍ ടെലഗ്രാമിലൂടെ സിനിമ പ്രചരിപ്പിച്ചത്. ഇത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇന്ന് രാവിലെയാണ് പ്രതിയെ എരുമേലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്ന് പിടികൂടിയത്.

സിനിമയുടെ വ്യാജ പതിപ്പ് പ്രചരണം നടത്തുന്നവര്‍ വരും ദിവസങ്ങളില്‍ തന്നെ പിടിയിലാകുമെന്നാണ് സൂചന. നിലവില്‍ ഇവരില്‍ പലരും സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. ഡിസംബര്‍ 2നാണ് മരക്കാര്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തത്. റിലീസ് ദിവസത്തില്‍ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രചരണം ആരംഭിച്ചിരുന്നു.

Noora T Noora T :