മോഡലുകളുടെ മരണം! അയാളെ ഉടൻ പിടികൂടും.. അന്വേഷണം അവസാനഘട്ടത്തിൽ

മിസ് കേരള അടക്കമുള്ള മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. വീണ്ടും എല്ലാവരെയും ചോദ്യം ചെയ്യും. ഹാർഡ് ഡിസ്ക് കണ്ടെത്താൻ ശ്രമം തുടരുമെന്നും ഇതിനായി കോസ്റ്റ് ഗാര്‍ഡിനോട് സഹായം തേടിയിട്ടുണ്ടെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മയക്കുമരുന്ന് പാ‍ർട്ടി നടന്നോയെന്ന് അന്വേഷിക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമെ ആരെല്ലാം പങ്കെടുത്തു എന്നതിൽ വ്യക്തത വരൂ. സൈജുവിനെ ഉടൻ പിടികൂടും ഇയാളെയും അബ്ദുൽ റഹ്മാനെയും വീണ്ടും ചോദ്യം ചെയ്യണമെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മയക്കുമരുന്ന് പാ‍ർട്ടി നടന്നോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണ‍ർ കെ കെ അനിൽകുമാർ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലഹരിപ്പാർട്ടി നടക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 23ന് എക്സൈസ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസും എക്സൈസിന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Noora T Noora T :