മക്കൾക്ക് ചിത്രംവരയ്ക്കാന്‍ ശരീരം വിട്ടുനല്‍കിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ കീഴടങ്ങി. സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രഹ്ന കീഴടങ്ങിയത്. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് രഹ്ന കീഴടങ്ങിയത്. തുടര്‍ അന്വേഷണത്തോടും നിയമ നടപടികളോടും പൂര്‍ണമായും സഹകരിക്കുമെന്ന് രഹ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സാമൂഹിക മാറ്റത്തിനും ലിംഗ സമത്വത്തിനും സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാന്‍ പിന്തുണ നല്‍കിയ എല്ലാവരോടും സ്നേഹം. നമ്മള്‍ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്നാണ് രഹ്ന ഫേസ്ബുക്കില്‍ കുറിച്ചത്.