മൊഴികളിലെ പൊരുത്തക്കേട്, ഹോട്ടലിൽ ആ നായക നടൻമാർ ഉണ്ടായിരുന്നോ? ഒടുവിൽ ആ സത്യത്തിലേക്ക്…സിനിമാക്കാരുടെ പങ്ക്… പോലീസ് പറയുന്നത് ഇങ്ങനെ

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്. മരിച്ചവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെയും സന്തോഷത്തോടെ മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍ ഹോട്ടലുടമ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചത് എന്തിനെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. ഹാര്‍ഡ് ഡിസ്ക്കിനായി ഇടക്കൊച്ചി കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇതാ വീണ്ടും മറ്റൊരു ശ്രമം നടത്താൻ ഒരുങ്ങുകയാണ് അന്വേഷണസംഘം. നിർണായക തെളിവായ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് കായലിൽ നിന്നു വീണ്ടെടുക്കാൻ ‘സോനാർ സ്കാനർ’ ഉപയോഗിക്കുവാൻ നീക്കം നടത്തുകയാണ് പോലീസ്. മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ വീണ്ടും ചോദ്യം ചെയ്യും.

കേസിൽ സിനിമാ മേഖലയിലെ ഉന്നതർക്ക് ബന്ധമുണ്ടെന്നുള്ള റിപ്പോർട്ടുകൾ ആദ്യം മുതൽക്ക് തന്നെ പുറത്തുവന്നിരുന്നു. റേവ് പാർട്ടി എന്ന അർദ്ധ നഗ്നരായി പെൺകുട്ടികൾ നടത്തുന്ന ഡാൻസ് നമ്പർ 18 ഹോട്ടലിൽ നടന്നപ്പോൾ മയക്ക് മരുന്നും ഒഴുകിയിരുന്നുവെന്നും മയക്ക് മരുന്നിന്റെ ലഹരിയിൽ അന്ന് മോഡലുകൾക്കും, അർദ്ധ നഗ്നരായ പെൺകുട്ടികൾക്കും ഒപ്പം ചിലവഴിച്ചത് സിനിമയിലെയും ബിസിനസ് രംഗത്തേയും പ്രമുഖർ ഉണ്ടെന്നായിരുന്നു വിവരങ്ങൾ പുറത്തുവന്നത് . പാർട്ടിക്ക് ഉപയോഗിക്കാനുള്ള മയക്ക് മരുന്നുമായി ആളുകൾ ദുബൈയിൽ നിന്നും എത്തുകയായിരുന്നു . വാഹനാപകടം നടക്കുന്നതിന് ഒരാഴ്ചമുമ്പും ഇത്തരത്തിൽ റേവ് പാർട്ടിയും മയക്ക് മരുന്നിനു അടിമപ്പെട്ടുള്ള വൈൽഡ് നൃത്തം നടന്നു
ഫാഷന്‍ രംഗത്തുള്ള പ്രമുഖ കൊറിയോഗ്രാഫറാണിത് സംഘടിപ്പിച്ചത്. ദുബായില്‍നിന്ന് ഇയാള്‍ സിന്തറ്റിക് മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചെന്നാണ് വിവരമെന്നായിരുന്നു റിപ്പോർട്ടുകൾ

അപകട മരണത്തിനുപിന്നില്‍ ഏതെങ്കിലും വി.ഐ.പികളുടെയോ സിനിമാ മേഖലയിലെ വ്യക്‌തികളുടെയൊ പങ്ക്‌ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥനായ ഇന്‍സ്‌പെക്‌ടര്‍ എ. അനന്തലാല്‍ പറയുകയാണ്. കേസില്‍ ദുരൂഹതകളില്ല. ചില പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട്‌ അടിസ്‌ഥാനരഹിതമായ വാര്‍ത്തകളാണു പുറത്തുവിടുന്നത്‌. പോലീസിനു നടപടിക്രമം പാലിച്ചു മാത്രമേ അന്വേഷണം നടത്താനാകൂ. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അനന്തലാല്‍ പറഞ്ഞു.

മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിന്റെ മൊഴികളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്നാണു വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്‌. ഇയാള്‍ കുണ്ടന്നൂരില്‍വച്ചു മോഡലുകളുമായി സംസാരിച്ചതിനു തെളിവുണ്ട്‌. മദ്യപിച്ചു വാഹനമോടിക്കരുതെന്നു പറയാനാണു കാറിനെ പിന്തുടര്‍ന്നതെന്നാണു സൈജു നേരത്തേ പോലീസിനോടു പറഞ്ഞത്‌. അപകടശേഷം സൈജു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ്‌ ജെ. വയലാട്ടിനെ വിളിച്ചിരുന്നു. ഇതിന്റെ സ്‌ഥിരീകരണത്തിനും കുണ്ടന്നൂരില്‍ നടന്നതെന്താണെന്നു കണ്ടെത്താനുമാണു സൈജുവിനെ വിളിപ്പിക്കുന്നതെന്നും അനന്തലാല്‍ പറഞ്ഞു.

ഡ്രൈവര്‍ അബ്‌ദുള്‍ റഹ്‌മാന്‍ അമിതമായി മദ്യപിച്ച്‌ അമിത വേഗത്തില്‍ വാഹനമോടിച്ചതാണ്‌ അപകടത്തിനിടയാക്കിയത്‌. നമ്പര്‍ 18 ഹോട്ടലില്‍ നേരത്തെ വി.ഐ.പികള്‍ വന്നിട്ടുണ്ടാകാം. എന്നാല്‍ മോഡലുകള്‍ മരിച്ച ദിവസം ഏതെങ്കിലും വി.ഐ.പി. വന്നതായി കണ്ടെത്തിയിട്ടില്ല. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഹോട്ടലിലെ സി.സി. ടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതിനാണു റോയിയെയും അഞ്ചു ജീവനക്കാരെയും അറസ്‌റ്റ്‌ ചെയ്‌തതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം തന്നെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്‌ മരിച്ച അഞ്‌ജന ഷാജന്റെ കുടുംബം കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ക്കു പരാതി നല്‍കി. ഹോട്ടലില്‍നിന്ന്‌ ഇറങ്ങുന്നതുവരെ അഞ്‌ജനയ്‌ക്ക്‌ യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നെന്നും എന്നാല്‍ യാത്രാമധ്യേ കുണ്ടന്നൂര്‍ ജംഗ്‌ഷനില്‍വച്ച്‌ എന്തോ സംഭവിച്ചെന്നും അഞ്‌ജനയുടെ സഹോദരന്‍ അര്‍ജുന്‍ പ്രതികരിച്ചു. ഇതെന്താണെന്നു കണ്ടെത്തണം. വളരെ സന്തോഷത്തോടെയാണു സഹോദരി ഹോട്ടലില്‍നിന്ന്‌ ഇറങ്ങിയതെന്ന്‌ സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്‌തമാണ്‌. യാതൊരു ടെന്‍ഷനും മുഖത്തില്ലായിരുന്നു. എന്നാല്‍ കുണ്ടന്നൂര്‍ ജംഗ്‌ഷനില്‍ എന്തോ സംഭവിച്ചു. കാര്‍ നിര്‍ത്തി സംസാരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.-അര്‍ജുന്‍ പറഞ്ഞു. നേരത്തെ അഞ്‌ജനയ്‌ക്കു ഭീഷണികളൊന്നും ഉണ്ടായിരുന്നില്ല. ഔഡി കാര്‍ പിന്തുടര്‍ന്നതാണ്‌ അപകടത്തിനു കാരണമായത്‌. സംഭവത്തില്‍ ഔഡി കാര്‍ ഓടിച്ച സൈജുവിന്റെയും ഹോട്ടല്‍ ഉടമയായ റോയിയുടെയും പങ്കു വിശദമായി അന്വേഷിക്കണം.

സൈജു ആരുടെ നിര്‍ദ്ദേശപ്രകാരമാണ്‌ അവിടെയെത്തിയതെന്നും ആര്‍ക്കാണു ഫോണ്‍ ചെയ്‌തതെന്നും കണ്ടെത്തണം. നിലവില്‍ പോലീസ്‌ അന്വേഷണം തൃപ്‌തികരമാണ്‌. എന്നാല്‍ ചില സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കമ്മിഷണര്‍ക്കു പരാതി നല്‍കിയത്‌. തെളിവു നശിപ്പിച്ചതിനാണു ഹോട്ടലുടമ റോയിയെ അടക്കം അഞ്ചുപേരെ അറസ്‌റ്റു ചെയ്‌തത്‌. എന്നാല്‍ സി.സി. ടിവി ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ചില സംശയങ്ങള്‍ തോന്നിയെന്നും അര്‍ജുന്‍ പറഞ്ഞു.

Noora T Noora T :